കോഴിക്കോട്: നാദാപുരം തെരുവന്‍ പറമ്പില്‍ ലീഗ് ഓഫീസിനുനേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തെരുവന്‍ പറമ്പില്‍ വൈകിട്ട് ആറ് മണി വരെ് ലീഗ് ഹര്‍ത്താല്‍ ആചരിക്കും
ഉഗ്രശേഷിയുള്ള ബോംബാണ് എറിഞ്ഞതെന്നാണ് സൂചന. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ചുമരില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ശിഹാബ് തങ്ങള്‍ സൗധം എന്ന പേരില്‍ ലീഗ് ഓഫീസിന്റെ പണി ഏകദേശം പൂര്‍ത്തിയായതാണ്. അടുത്തുതന്നെ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ മാസം തെരുവന്പറമ്പില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരുടെ കടകള്‍ അഗ്നിക്കിരയാക്കിയിരുന്നു.
Read Also : കൊടുക്കാമെന്ന് പറഞ്ഞ തുക കൊടുക്കും; രാധിക വെമുലയെ വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി മുസ്‌ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി
പ്രദേശത്ത് സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. കടകള്‍ അഗ്നിക്കിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയുണ്ടായിരുന്നില്ല.
സംഘര്‍ഷം നിലനില്‍കുന്ന പ്രദേശമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നാദാപുരം സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.