| Friday, 22nd August 2014, 5:06 pm

കൊച്ചി ലുലു മാളില്‍ ബോംബ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ ലുലു മാളില്‍ ബോംബ് ഭീഷണി. ഇതേത്തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി വരികയാണ്. ഉച്ചക്ക് 12മണിക്കും 1.30നുമായാണ് ഭീഷണി സന്ദേശങ്ങള്‍ ലുലു കസ്റ്റമര്‍ കെയറിലേക്ക് വന്നത്.

ഭീഷണിയെ തുടര്‍ന്ന് ഷോപ്പിങ്ങ് മാളില്‍ നിന്നും ആളുകളെയും ജീവനക്കാരെയും ഒഴിപ്പിച്ചു. കേരള മൊബൈലില്‍ നിന്നാണ് ബോംബ് ഭീഷണി വന്നതെന്നും വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലൂ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ മാള്‍ സംരംഭമാണ് ഇടപ്പള്ളിയിലെ ലുലു മാള്‍. അത്യാധുനിക സൗകര്യങ്ങളും മള്‍ടിപ്ലക്‌സുകളുമുള്ള ലുലുവില്‍ നിരവധി ആളുകളാണ് ദിവസവും ഷോപ്പിങ്ങിനായി എത്തുന്നത്.

We use cookies to give you the best possible experience. Learn more