മുംബൈ: ദല്‍ഹിയിലെ ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളെ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചതില്‍ പ്രതികരണവുമായി ബോളിവുഡ് നടി സോനം കപൂര്‍. ജെ.എന്‍.യു വിലെ വിദ്യാര്‍ത്ഥികള്‍ എത്ര ധീരരാണ്. തനിക്ക് ആലോചിക്കാന്‍ പോലും കഴിയാത്തത്ര നിര്‍ഭയരായാണ് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികള്‍ പെരുമാറുന്നത്. തന്റെ മനസ് ജെ.എന്‍.യുവിനോടൊപ്പം ഉണ്ടെന്നുമായിരുന്നു സോനം കപൂര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജെ.എന്‍.യു അക്രമത്തെ അപലപിച്ച് ബോളിവുഡില്‍ നിന്നും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച്ച ബോളിവുഡ് താരങ്ങള്‍ ജെ.എന്‍.യു വിഷയത്തില്‍ തെരുവിലറങ്ങി പ്രതിഷേധിച്ചിരുന്നു.
മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, റിച്ച ചദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തര്‍ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.
ഞായറാഴ്ച്ചയായിരുന്നു ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. അക്രമത്തിനു പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരാണ് എന്നാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ ആരോപണം. അക്രമം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.