| Saturday, 13th October 2018, 6:35 pm

ബോളിവുഡില്‍ ഇരയ്ക്കായി കോടികളുടെ പ്രൊജക്ടുകള്‍ നിര്‍ത്തിവെക്കുന്നു; കേരളത്തില്‍ ഇര പുറത്തും വേട്ടയ്ക്കാരന്‍ അകത്തും: റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഡബ്ല്യ.സി.സി. യോഗത്തിനിടെ പൊട്ടിത്തെറിച്ച് നടി റിമ കല്ലിങ്കല്‍. ബോളിവുഡില്‍ മീടു ക്യാംപയിന്റെ ഭാഗമായി ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വലിയ പ്രോജക്ടുകള്‍ നിര്‍ത്തിവെക്കുമ്പോള്‍ കേരളത്തില്‍ എന്തുകൊണ്ട് അങ്ങനെയൊന്ന് ഉണ്ടാകുന്നില്ലെന്ന് റിമാ ക്ലലിങ്കല്‍ ചോദിച്ചു. എറണാകുളത്ത് ഡബ്ല്യ.സി.സി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടയിലാണ് നടി റിമ കല്ലിങ്കലിന്റെ പ്രതികരണം.

“”മിടു ക്യാപയിന്റെ ഭാഗമായി ഇരകളോട് ബോളിവുഡ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആരോപണവിധേയനായ സാജിദ് ഖാന്റെ സിനിമയായ ഹൗസ്ഫുള്‍ 4 താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ നടന്‍ അക്ഷയ് കുമാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളെ മാത്രം അടിസ്ഥാനമാക്കി വലിയ പ്രൊജക്ടുകളും നിര്‍ത്തിവെക്കുന്നു. ആമസോണ്‍ അവരുടെ പ്രൊജക്ട് നിര്‍ത്തി വച്ചു ആമിര്‍ഖാന്‍ സിനിമകളില്‍ നിന്ന് പിന്‍മാറി. പക്ഷെ കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാം””. റിമ ചോദിച്ചു.

ALSO READ: ഫെഫ്ക്കയ്ക്ക് കൊടുത്ത പരാതിയില്‍ നടപടിയുണ്ടായില്ല; തനിക്ക് വേറെ പണിയുണ്ട്, ഇനി ഈ ഊളകള്‍ക്ക് പുറകേ നടക്കാന്‍ സമയമില്ല; അര്‍ച്ചന പത്മിനി

അതേ സമയം എ.എം.എം.എ.യില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടതുണ്ട്. അമ്മയുടെ നയങ്ങളോടും തീരുമാനങ്ങളോടും പ്രതികരിച്ചു എന്നതിനര്‍ഥം ഇനിയൊരിക്കലും യോഗങ്ങളില്‍ പങ്കെടുക്കില്ല എന്നല്ല. അവിടെ സംഭവിക്കുന്നത് എന്താണെന്ന്് അറിയേണ്ടതുണ്ട് അതിനായി യോഗത്തില്‍ പങ്കെടുക്കും. പക്ഷെ ഇനി ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കില്ലെന്നും യോഗത്തില്‍ പാര്‍വതി വ്യക്തമാക്കി.

സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടാകുമ്പോള്‍ അതിനെ അഡ്രസ് ചെയ്യാന്‍ വേദി വേണം. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ ഒരു മൂവ്മെന്റ് നടക്കുകയാണ്. സ്ത്രീകള്‍ ശക്തമായ നിലപാട് എടുക്കുന്ന സമയമാണ്. സ്ത്രീകള്‍ പറയുന്നത് കേള്‍ക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്ന സമയമാണ്. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും അങ്ങനെയെല്ല. ഞങ്ങളുടെ സിനിമാ സംഘടനയില്‍ നിന്നും വെറും വാക്കുകളല്ലാതെ വേറൊന്നും ഉണ്ടാകുന്നില്ല.

ALSO READ: മെമ്പറായിരിക്കും വരെ അമ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കും, പക്ഷെ കണ്ണടച്ച് വിശ്വസിക്കില്ല:പാര്‍വതി

അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ വെറും നടിമാര്‍ എന്ന് അഭിസംബോധന ചെയ്തു. മൂന്ന് പേരുടെ പേരുകള്‍ അഭിസംബോധന ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഇതേ വിവേചനമാണ് മലയാള സിനിമയില്‍ നടക്കുന്നത്. -വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യ.സി.സി. വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more