ഫെയ്‌സ് ടു ഫെയ്‌സ് / ഇഷ ഗുപ്ത
മൊഴിമാറ്റം / ജിന്‍സി
മുന്‍ മിസ് ഇന്ത്യയും മോഡലുമായ ഇഷ ഗുപ്തയ്ക്ക് ബോളിവുഡില്‍ ലഭിച്ചിരിക്കുന്നത് മികച്ച തുടക്കം തന്നെയാണ്. മഹേഷ് ഭട്ടിന്റെ ജന്നത് 2 വും വിക്രം ഭട്ടിന്റെ റാസ് 3യും പ്രകാശ് ഝായുടെ ചക്രവ്യൂഹും. []
2010ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് കലണ്ടറിലൂടെ ശ്രദ്ധനേടിയ ഇഷയ്ക്ക് ഇതിനകം തന്നെ ബോളിവുഡില്‍ സെക്‌സ് സിമ്പല്‍ എന്ന ടാഗ് ലഭിച്ച് കഴിഞ്ഞു. തുടക്കക്കാരിയെന്ന നിലയില്‍ ബോളിവുഡിലെ പ്രതീക്ഷകളെയും ചെയ്ത വേഷങ്ങളെയും കുറിച്ച് ഇഷ സംസാരിക്കുന്നു…
ബോളിവുഡില്‍ നിങ്ങളുടെ ആദ്യവര്‍ഷം തന്നെ ഭട്ട് ക്യാമ്പില്‍ നിന്നുള്ള രണ്ട് ചിത്രങ്ങള്‍- ജന്നത് 2 വും റാസ് 3യും. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ മുന്‍ മിസ് ഇന്ത്യയെന്നത് നിങ്ങളെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
മിസ് ഇന്ത്യ മത്സരത്തില്‍ നിങ്ങളുടെ മറ്റ് കഴിവുകളാണ് പരിശോധിക്കുന്നത്, പക്ഷെ അതെല്ലാം സഹായകരമാണ്. വൈകാരികമായി, ഞാനിപ്പോഴും പണ്ടത്തെ വ്യക്തിയാണ്. പക്ഷെ തീര്‍ച്ചയായും, കാലംകഴിയുമ്പോള്‍ പക്വത കൂടിക്കൂടി വരും.
നേരത്തെ എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാന്‍ രണ്ടുതവണ ചിന്തിക്കാറുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാനത് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് പൊതുവേദിയില്‍ എന്തെങ്കിലും പറയുമ്പോള്‍.
ബോളിവുഡ് ക്രൂരമാണ്. പക്ഷെ ഞാനതിനെ സ്‌നേഹിക്കുന്നു. നിങ്ങള്‍ ഉയരങ്ങളിലെത്തിയെന്ന് തോന്നാന്‍ ആരാധകരും പൊതുസമക്ഷത്തില്‍ സൃഷ്ടിക്കുന്ന ഹിസ്റ്റീരിയയും തന്നെ ധാരാളമാണ് .
കഴിഞ്ഞ പത്തുവര്‍ഷമായി ബോളിവുഡിലുള്ളയാളാണ് ബിപാഷ. എട്ട് വര്‍ഷമായി ഇമ്രാനുമുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ വന്നിട്ട് ഒരു വര്‍ഷം പോലുമായില്ല. എന്നിട്ടും എനിക്ക് കുറച്ച് ആരാധകരുണ്ട്. അവര്‍ എന്നെ സന്തുഷ്ടരാക്കുന്നു. പുറത്ത് പോകുമ്പോള്‍, ആരാധകര്‍ പേര് വിളിക്കുമ്പോള്‍ ഉയര്‍ച്ചയിലെത്തിയെന്ന് തോന്നും.
താങ്കള്‍ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ സെക്‌സ് സിമ്പലായി ഒതുക്കപ്പെടാന്‍ സാധ്യതയുള്ളവയാണ്. ഇതില്‍ സംതൃപ്തയാണോ?
അതല്ല ഇവിടെ വിഷയം. ചക്രവ്യൂഹ് എന്ന ചിത്രത്തില്‍ ഒരു പോലീസുകാരിയെയാണ് ഞാന്‍ അവതരിപ്പിച്ചത്. അത് വ്യത്യസ്തമായൊരു റോളായിരുന്നു. ജനങ്ങള്‍ കൂടുതല്‍ വ്യക്തമായി പരിശോധിക്കുകയും എന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും പ്രയത്‌നങ്ങളെ പരിഗണിക്കുകയും ചെയ്യുന്നിടത്തോളം കാലം സെക്‌സ് ടാഗ് എന്നെ അലട്ടുന്നില്ല. ഇതിന് പുറമേ എന്റെ സംവിധായകര്‍ എനിക്ക് വ്യത്യസ്തമായ, വളരാന്‍ സഹായിക്കുന്ന വേഷങ്ങള്‍ നല്‍കുന്നുണ്ട്.
റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളിലും അടുത്ത് ഇടപഴകുന്ന സീനുകളുണ്ട്. കുടുംബാംഗങ്ങള്‍ ഇതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
വളരെ വിശാലഹൃദയരായ കുടുംബമാണ് എനിക്കുള്ളത്. അഭിനയം ഒരു കലയാണ്. അത് ഞങ്ങള്‍ മനസിലാക്കുന്നു. കൂടാതെ രണ്ട് സംവിധായകരും ഈ സീനുകള്‍ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. നമ്മള്‍ നന്നായി ചെയ്യുകയും അതേസമയം അത് മോശമായി ചിത്രീകരിക്കുകയും ചെയ്താല്‍ മാത്രമേ അത് അശ്ലീലമാകുകയുള്ളൂ.
നഗ്നയായി ഓടുന്ന സീനിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഈ സീനിന് പിന്നിലുള്ള “കൂറ കഥ” എന്താണ്?
സിനിമയുടെ ഈ ഭാഗത്ത് ഞാന്‍ ദുര്‍മന്ത്രവാദത്തിന്റെ പ്രഭാവം കാരണം എല്ലായിടങ്ങളിലും കൂറകളെ കണ്ട് മനോവിഭ്രാന്തിയിലാവുകയാണ്. ഈ സീനെടുക്കുമ്പോള്‍ വിക്രം എന്നോട് പറഞ്ഞു, 800 കൂറകളാണ് എന്റെ പിന്നാലെ വരിക. ഇവയ്‌ക്കൊപ്പം എന്നെ ഒരു മുറിയില്‍ അടയ്ക്കും. അവിടെ ക്യാമറ സ്ഥാപിച്ച് എന്റെ പ്രതികരണങ്ങള്‍ ചിത്രീകരിക്കുമെന്ന്.
ഇത് സ്‌പെഷല്‍ ഇഫക്ട് ഉപയോഗിച്ചാണ് ചെയ്യുകയെന്ന് പിന്നീടാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഈ കൂറകള്‍ എന്റെ വായിലും ചെവിയിലും മൂക്കിലും വസ്ത്രങ്ങളിലുമൊക്കെ കയറുന്നതായി എനിക്ക് തോന്നും. ഭയന്ന് ഞാനെന്റെ വസ്ത്രങ്ങളെല്ലാം കീറിക്കളഞ്ഞ് നഗ്നയായി ആളുകള്‍ക്ക് മുന്നിലേക്ക് ഓടും.
അണിയറ പ്രവര്‍ത്തക്കിടയില്‍ ഇത് ചെയ്യാന്‍ എളുപ്പമാണ്. എന്നാല്‍ 300 ഓളം പേരുള്ള ജനക്കൂട്ടത്തിന് മുന്നില്‍ ഇങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. പക്ഷെ വിക്രമും മഹേഷ് സാറും എന്നെ സഹായിക്കാനുണ്ടായിരുന്നു. എനിക്ക് വിറയ്ക്കുന്നുണ്ടായിരുന്നു. ആ വിറയലാണ് എന്റെ കഥാപാത്രത്തിലും കണ്ടത്.
കടപ്പാട് / ടൈംസ് ഓഫ് ഇന്ത്യ