| Monday, 6th January 2020, 11:15 pm

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരായ ആക്രമണം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ റോഡിലിറങ്ങി പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങള്‍.
മുംബൈയിലെ ബാദ്രയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, റിച്ച ചദ, അലി ഫസല്‍, രാഹുല്‍ ബോസ്, ദിയ മിര്‍സ, വിശാല്‍ ഭരത്വാജ്, അനുരാഗ് കശ്യപ്, സോയ അക്തര്‍ അനുരാഗ് ബസു എന്നിവരാണ് പങ്കെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ അലിയ ഭട്ട്, കൃതി സനോണ്‍, സോനം കപൂര്‍, അനില്‍ കപൂര്‍, തുടങ്ങിയ താരങ്ങള്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടന്ന അക്രമത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണമറിയിച്ചിരുന്നു.

ഇന്നലെയായിരുന്നു ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഒരു സംഘം കാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയുണ്ടായി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചുറ്റികയും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം അധ്യാപകരെയും മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more