മോദിയുടെ പ്രസംഗത്തെ പ്രകീർത്തിച്ച് ബോളിവുഡ് സിനിമാലോകം
national news
മോദിയുടെ പ്രസംഗത്തെ പ്രകീർത്തിച്ച് ബോളിവുഡ് സിനിമാലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th January 2019, 10:45 am

മുംബൈ: ബോളിവുഡ് സിനിമാ മേഖലയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെയും അദ്ദേഹത്തിന്റെ പ്രസംഗത്തെയും പ്രകീർത്തിച്ച് ബോളിവുഡ് നടന്മാരും ടെക്ക്നീഷ്യൻമാരും. ഇന്ത്യൻ സിനിമയുടെ ദേശീയ മ്യൂസിയം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി നടത്തിയ പ്രസംഗത്തെ ആത്മവിശ്വാസവും പ്രോത്സാഹനവും തരുന്നതാണെന്നാണ് ബോളിവുഡ് സിനിമാ മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടത്.

ഇന്ത്യൻ സിനിമാ മേഖല പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് വേണ്ടി നൽകിയ സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പ്രസംഗത്തിനിടയിൽ “ഉറി: ദ സർജിക്കൽ സ്ട്രൈക്ക്” എന്ന സിനിമയിലെ വാചകം പറഞ്ഞു കാണികളെ കയ്യിലെടുക്കാനും മോദി ശ്രമം നടത്തി. “ഇവിടുത്തെ ജോഷ്(ആവേശം) എങ്ങനെയുണ്ട്? എന്നായിരുന്നു മോദിയുടെ ചോദ്യം. ഏറെ ഉത്സാഹത്തോടെയാണ് ഈ വാചകത്തിനോട് കാണികൾ പ്രതികരിച്ചത്. കാണികളിൽ ചിലർ മോദിയെ “ഉന്നത നേതാവേ” എന്ന് വിളിക്കാനും തായാറായി.

Also Read പ്രശ്‌നങ്ങള്‍ പരിഹരിക്കണം, ഏത് ചര്‍ച്ചയ്ക്കും തയ്യാറാണ്: പന്തളം കുടുംബം

“ബോളിവുഡ് സിനിമാ വ്യവസായത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ സംസാരിച്ചത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. വളരെ പോസിറ്റീവ് ആയാണ് അദ്ദേഹം സംസാരിച്ചത്. ഈ മേഖലയെക്കുറിച്ചും അതുമായി ബന്ധപെട്ടവരെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ദർശനവും, താല്പര്യങ്ങളും, ഏറെ പ്രതീക്ഷ തരുന്നതാണ്. ഞങ്ങൾക്കെല്ലാം ഏറെ പ്രോത്സാഹനം തരുന്ന ഒരു കാര്യമാണിത്.” നടൻ അമീർ ഘാൻ എ.എൻ.ഐ.ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ദാവോസിൽ നടക്കുന്ന “ലോക സാമ്പത്തിക ഉച്ചകോടി”യുമായി ബന്ധപ്പെട്ട് “ഗ്ലോബൽ ഫിലിം സമ്മിറ്റ്” സംഘടിപ്പിക്കാൻ ബോളിവുഡ് സിനിമാ വ്യവസായ കൂട്ടായ്മയോട് മോദി ആവശ്യപ്പെട്ടതായി സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ പറഞ്ഞു. “അദ്ദേഹത്തിന്റെ(മോദിയുടെ) പ്രസംഗം ഏറെ പ്രോത്സാഹനധായകമായിരുന്നു. ഇന്ത്യൻ സിനിമാ മേഖലയ്ക്ക് ഏറെപ്രതീക്ഷ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യൻ സിനിമയുടെ സ്വാധീനത്തെ കുറിച്ചും അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വ്യവസായത്തിനും വിനോദത്തിനും വേണ്ടി ദാവോസിൽ ഇന്ത്യൻ സിനിമയ്ക്കുവേണ്ടി ഒരു ഒരു വേദി നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നല്ല സഹൃദയനാണ്. ആ രീതിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.” കരൺ ജോഹർ പറഞ്ഞു.

Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശതം സമര്‍പ്പയാമി, പുതിയ ക്യാംപെയ്‌നുമായി സോഷ്യല്‍മീഡിയ, ഇന്നലെ മാത്രം എത്തിയത് 3.41 ലക്ഷം രൂപ

നരേന്ദ്ര മോദി തന്നെ മ്യൂസിയം ഉത്ഘാടനം ചെയ്തതിൽ ഏറെ സന്തോഷമുണ്ടെന്നും കുട്ടികളും ചെറുപ്പക്കാർക്കും ഈ മ്യൂസിയം സന്ദർശിക്കുന്നത് വഴി ഇന്ത്യൻ സിനിമാ മേഖലയെക്കുറിച്ച് ഏറെ പഠിക്കാൻ സാധിക്കുമെന്നും സി.ബി.എഫ്.സി. ചെയർമാൻ പ്രസൂൺ ജോഷി പറഞ്ഞു. മോദിയോടൊപ്പം, കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി രാജ്യവർധൻ സിംഗ് രാത്തോറും സന്നിഹിതനായിരുന്നു. ഇന്ത്യൻ സിനിമാ മേഖല ദേശീയ അന്തർദേശീയ മേഖലകളിൽ ഉന്നതി കൈവരിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

എ.ആർ. റഹ്‌മാൻ, പരിനീതി ചോപ്ര, ദിവ്യ ദത്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, രാംദാസ് അതാവാലെ, എന്നിവർ വേദിയിൽ മോദിക്കൊപ്പം ഉണ്ടായിരുന്നു.

Also Read 48 മണിക്കൂറുകൊണ്ട് ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാന്‍ എനിക്കറിയാം: കുമാരസ്വാമി