| Friday, 28th May 2021, 8:24 pm

'സ്വതന്ത്രവീര്‍ സവര്‍ക്കര്‍'; സവര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് സിനിമ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഹിന്ദുത്വ രാഷ്ട്രീയത്തന്റെ സൈദ്ധാന്തികനും സംഘപരിവാര്‍ നേതാവുമായ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ നിന്ന് സിനിമ പ്രഖ്യാപിച്ചു. സ്വതന്ത്രവീര്‍ സവര്‍ക്കര്‍ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം. ടൈറ്റില്‍ കഥാപാത്രത്തെയുള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

മഹേഷ് മഞ്ജ്‌രേക്കരാണ് സംവിധാനം ചെയ്യുന്നത്. മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. സന്ദീപ് സിങും അമിത്.ബി. വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

വീര്‍ സവര്‍ക്കറുടെ ജീവിതം വളരെയേറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് വലിയ വെല്ലുവിളിയാണെന്നും സിനിമ പ്രഖ്യാപിച്ച ശേഷം മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLIGHTS: The film is based on the life of Vinayak Damodar Savarkar

We use cookies to give you the best possible experience. Learn more