മുംബൈ: ഇന്ത്യയിലെ കുട്ടിക്രിക്കറ്റിന്റെ പൂരത്തിനു ഇന്നലെ മുംബൈയില്‍ തിരിതെളിഞ്ഞിരിക്കുകയാണ്. വര്‍ണ്ണാഭമായ പരിപാടികളോടെയായിരുന്നു ലീഗിന്റെ ഉദ്ഘാടനചടങ്ങുകള്‍. ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പ്രഗല്‍ഭരായിരുന്നു ചടങ്ങിനു മാറ്റുകൂട്ടാന്‍ മുംബൈയിലെത്തിയിരുന്നത്.
ഉദ്ഘാടന ചടങ്ങിനോളം തന്നെ ആവേശം നിലനിര്‍ത്തുന്നതുമായിരുന്നു ഇന്നലെ നടന്ന ആദ്യം മത്സരവും. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഒരു വിക്കറ്റിനായിരുന്ന തകര്‍ത്തത്.
എന്നാല്‍ ക്രിക്കറ്റാരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഐ.പി.എല്‍ ഉദ്ഘാടനചടങ്ങില്‍ ബോളിവുഡ് താരങ്ങള്‍ക്ക് ലഭിച്ച ലഭിച്ച പ്രതിഫലമാണ്. അഞ്ചുമിനുട്ട് നൃത്തത്തിനു ഐ.പി.എല്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത് 50 ലക്ഷം രൂപയാണ്. അതേസമയം ഉദ്ഘാടന ചടങ്ങിലെ പ്രകടനത്തിനു ബോളിവുഡ് താരം വരുണ്‍ ധവാന് ലഭിച്ചത് ആറു കോടി രൂപയാണ്.
ഐ.പി.എല്‍ വൃത്തങ്ങളെ ഉദ്ധരിച്ച സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് താരങ്ങളുടെ പ്രതിഫല തുക വെളിപ്പെടുത്തിയിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം താരങ്ങളുടെയും പ്രതിഫല തുകയേക്കാള്‍ എത്രയോ വലുതാണ് ബോളിവുഡ് താരങ്ങളുടെ പ്രതിഫലം.
തമന്നയ്ക്കും വരുണ്‍ ധവാനും പുറമേ ജാക്വലിന്‍ ഫെര്‍ണാണ്ടസ്, ഹൃത്വിക് റോഷന്‍, മിഖ സിങ്ങ് തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഐ.പി.എല്ലിന്‍റെ സൂപ്പര്‍ വീഡിയോ കാണാം: