| Monday, 27th March 2023, 5:10 pm

ദീപികയോ ഷാരൂഖോ സല്‍മാനോ ആ ചിത്രങ്ങള്‍ക്കായി പ്രതിഫലം വാങ്ങിയില്ല; കാരണമിത്‌

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോടിക്കണക്കിന് തുക അഭിനേതാക്കള്‍ പ്രതിഫലമായി വാങ്ങുന്നതിന്റെ കഥകളാണ് ബോളിവുഡില്‍ നിന്നും നമ്മള്‍ കേള്‍ക്കാറുള്ളത്. എന്നാല്‍ ചില സിനിമകളില്‍ പ്രതിഫലം വാങ്ങാതെയും സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, സോനം കപൂര്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുള്ളവരാണ്.

മാര്‍ച്ച് ആദ്യ വാരത്തില്‍ തിയേറ്ററുകളിലെത്തിയ രണ്‍ബീര്‍ കപൂര്‍ ചിത്രമാണ് ‘തൂ ജൂതി മേം മക്കാര്‍’. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. രണ്‍ബീര്‍ ഈ ചിത്രത്തിന്റെ പ്രതിഫലം ഇതുവരെയും വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് തൂ ജൂതി മേം മക്കാറിന്റെ സംവിധായകന്‍ ലുവ് രഞ്ജന്‍. ഇക്കാര്യത്തില്‍ രണ്‍ബീറിന് ചില മുന്‍ഗാമികളുണ്ട്. അവരെയും പരിചയപ്പെടാം.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘കഭി ഖുഷി കഭി ഗം’. കാജല്‍, കരീന കപൂര്‍, ജയ ബച്ചന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, റൃത്വിക് റോഷന്‍, റാണി മുഖര്‍ജി തുടങ്ങി ഒരു വമ്പന്‍ താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

ചിത്രത്തില്‍ ഷാരൂഖിന്റെ ബാല്യകാല സുഹൃത്തിന്റെ വേഷത്തിലായിരുന്നു റാണി മുഖര്‍ജി അഭിനയിച്ചത്. തന്റെ സുഹൃത്ത് കൂടിയായ കരണ്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ താരം പ്രതിഫലം വാങ്ങിയിരുന്നില്ല.

ബോളിവുഡില്‍ മികച്ച തുടക്കമായിരുന്നു ദീപിക പദുക്കോണിന് ലഭിച്ചത്. ഫറാഖാന്‍ സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെയാണ് താരം ഹിന്ദി സിനിമയിലേക്കെത്തിയത്.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ദീപിക പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നിലവില്‍ ബോളിവുഡില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് ദീപിക.

ബോളിവുഡില്‍ നിരവധി സിനിമകളില്‍ സല്‍മാന്‍ ഖാന്‍ കാമിയോ റോളുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ സുഹൃത്തുക്കളുടെ സിനിമകളിലായിരുന്നു താരത്തിന്റെ കാമിയോ വേഷങ്ങള്‍. സണ്‍ ഓഫ് സര്‍ദാര്‍, തീസ് മാര്‍ ഖാന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ക്ക് താരം പ്രതിഫലം വാങ്ങിയിട്ടില്ല.

ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായി മാറിയ ഷാരൂഖ് ഖാന്റെ പത്താനില്‍ അവതരിപ്പിച്ച അതിഥി വേഷത്തിനും സല്‍മാന്‍ പ്രതിഫലം വാങ്ങിയിരുന്നില്ല.

ഫര്‍ഹാന്‍ അക്തര്‍ മുഖ്യവേഷത്തിലെത്തിയ ഭാഗ് മില്‍ഖ ഭാഗില്‍ സോനം കപൂര്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. തിരക്കഥയിലുള്ള പൂര്‍ണമായ വിശ്വാസം കൊണ്ടാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് സോനം വ്യക്തമാക്കിയിരുന്നു. 11 രൂപ മാത്രമാണ് ചിത്രത്തില്‍ തന്റെ പ്രതിഫലമായി സോനം വാങ്ങിയത്.

Content Highlights: Bollywood Actors Who Worked without payment

We use cookies to give you the best possible experience. Learn more