ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് പത്തുവര്‍ഷത്തിന് ശേഷം നടന്‍ സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നു. ആദ്യ മത്സരം സഞ്ജയ് ദത്ത് ഉത്തര്‍പ്രദേശിലായിരുന്നുവെങ്കില്‍ ഇക്കുറി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക. മഹാരാഷ്ട്രയിലെ ഒരു മന്ത്രിയാണ് സഞ്ജയ് ദത്തിന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.
2009ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ ലഖ്‌നൗ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സഞ്ജയ് ദത്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇക്കുറി സമാജ്‌വാദി പാര്‍ട്ടിയിലൂടെയല്ല സഞ്ജയ് ദത്തിന്റെ വരവ്.
മഹാരാഷ്ട്രയിലെ ബി.ജെ.പി മുന്നണിയുടെ ഭാഗമായ രാഷ്ട്രീയ സമാജ് പ്രകാശിലൂടെയാണ് സഞ്ജയ് ദത്ത് വീണ്ടും രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പാര്‍ട്ടി സ്ഥാപകനും സംസ്ഥാന മന്ത്രിയുമായ മഹാദേവ് ജങ്കാറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ രാഷ്ട്രീയ സമാജ് പ്രകാശ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും സീറ്റിലൊന്നില്‍ സഞ്ജയ് ദത്തും മത്സരിച്ചേക്കും.
സഞ്ജയ് ദത്തിന്റെ പിതാവ് സുനില്‍ ദത്ത് മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭ സീറ്റില്‍ നിന്ന് അഞ്ച് തവണ എം.പിയായിട്ടുണ്ട്. ആദ്യ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. സഞ്ജയ് ദത്തിന്റെ സഹോദരിയും മുംബൈയില്‍ നിന്നുള്ള എം.പിയായിരുന്നു.