| Monday, 3rd June 2019, 11:01 pm

ഇന്ദിരാ ഗാന്ധിയായി രവീണ ടണ്ടന്‍?; അതും യാഷിനോടൊപ്പം കെജിഎഫ് 2വില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കന്നട താരം യാഷ് വീണ്ടും വരികയാണ്. തന്റെ മെഗാഹിറ്റ് ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗവുമായി. കെജിഎഫ് 2 എന്നാണ് ചിത്രത്തിന്റെ പേര്. ജൂണ്‍ 6ന് മൈസൂരില്‍ ചിത്രീകരണം ആരംഭിക്കും.

ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ഡന്‍ പ്രധാന വേഷത്തില്‍ വരുന്നു എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തിലാണ് രവീണ അഭിനയിക്കുന്നതാണ് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തില്‍ വില്ലനായി ബോളിവുഡ് താരം സഞ്ജയ് ദത്ത് അഭിനയിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജയ് ദത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കെ.ജി.എഫ് ഒന്നാം ഭാഗത്തിന് വേണ്ടി സഞ്ജയ് ദത്തിനെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം വന്നില്ല എന്നും ഇക്കുറിയും ക്ഷണിച്ചിട്ടുണ്ടെന്ന് യാഷ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സഞ്ജയ് ഈ ക്ഷണം സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമായിരിക്കും കെ.ജി.എഫ് 2.

പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധാനവും. പ്രശാന്ത് തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. 200 കോടി ക്ലബ്ബില്‍ കയറിയ ആദ്യത്തെ കന്നഡ ചിത്രമായിരുന്നു കെ.ജി.എഫ്.

We use cookies to give you the best possible experience. Learn more