| Thursday, 29th April 2021, 4:51 pm

മാതാപിതാക്കള്‍ പിരിഞ്ഞപ്പോള്‍ ഭക്ഷണത്തിലാണ് സമാധാനം കണ്ടെത്തിയത്; ഒടുവില്‍ 16ാം വയസ്സില്‍ 150 കിലോയിലെത്തി ശരീരഭാരം: അര്‍ജുന്‍ കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുട്ടിക്കാലത്ത് അമിത ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതും അത് പിന്നീട് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചതിനെയും കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂര്‍. ഒടുവില്‍ ആസ്തമയടക്കമുള്ള രോഗങ്ങള്‍ വന്നതോടെ ഭക്ഷണം നിയന്ത്രിക്കാന്‍ തുടങ്ങുകയായിരുന്നെന്നും അര്‍ജുന്‍ കപൂര്‍ പറയുന്നു. ഡിസ്‌നി പ്ലസിന്റെ സ്റ്റാര്‍ vs ഫുഡ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

‘ഭക്ഷണം കഴിക്കുന്നതില്‍ പതിയെ പതിയെ നിയന്ത്രണം ഇല്ലാതായി. അവസാനം ആസ്തമ വരുന്ന നിലയിലായി. മറ്റു കടുത്ത ശാരീരിക പ്രശ്‌നങ്ങളും ആരംഭിച്ചു. 16 വയസ്സുള്ളപ്പോള്‍ എനിക്ക് 150 കിലോയായിരുന്നു ഭാരം.

എന്റെ മാതാപിതാക്കള്‍ പിരിഞ്ഞത് എന്ന വല്ലാതെ ബാധിച്ചിരുന്നു. പിന്നീട് ഞാന്‍ സമാധാനവും ആശ്വാസവും കണ്ടെത്തിയത് ഭക്ഷണത്തിലായി. പിന്നീട് ഭക്ഷണം കഴിക്കുന്നത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട കാര്യമായി.

ആ സമയത്താണ് ഇന്ത്യയില്‍ ഫാസ്റ്റ് ഫുഡ് കള്‍ച്ചറും തുടങ്ങുന്നത്. സ്‌കൂള്‍ വിട്ടാല്‍ നിങ്ങള്‍ക്ക് പോയി ഫാസ്റ്റ് ഫുഡ് സാധനങ്ങള്‍ എന്തു വേണമെങ്കിലും കഴിക്കാം. പിന്നെ ഒരു പോയിന്റൊക്കെ കഴിഞ്ഞാല്‍ ആര്‍ക്കും നമ്മളെ പറഞ്ഞുനിര്‍ത്താനൊന്നും പറ്റില്ലല്ലോ, അര്‍ജുന്‍ കപൂര്‍ പറയുന്നു.

ആരോഗ്യസ്ഥിതി അതീവ മോശമാകാന്‍ തുടങ്ങിയതോടെ സ്വയം നിയന്ത്രണം വരുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. രണ്ട് വര്‍ഷത്തോളം ചോറും മധുരപലഹാരങ്ങളും കഴിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കി. ഭക്ഷണം ക്രമീകരിക്കുകയും വ്യായാമം ചെയ്യുകയുമെല്ലാം ചെയ്തു. അങ്ങനെയാണ് ആരോഗ്യപരമായ അവസ്ഥയിലേക്ക് തിരിച്ചെത്തിയതെന്നും നടന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bollywood actor Arjun Kapoor talks about his teenage, over eating, parents’ divorce and health issues

We use cookies to give you the best possible experience. Learn more