| Tuesday, 30th March 2021, 7:01 pm

ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റിലായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരത്തെ നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലെ നിരവധി താരങ്ങള്‍ക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. ചിലര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

അജാസ് ഖാന്‍

നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാന്‍ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബിഗ് ബോസ് സീസണ്‍ ഏഴിലും എട്ടിലും മത്സരാര്‍ത്ഥിയായിരുന്ന അജാസ് ഖാന്‍ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Bollywood actor Ajaz Khan arrested in a drug case in Mumbai airport

We use cookies to give you the best possible experience. Learn more