കങ്കണ-ഒപിയം, കത്രീന കൈഫ്-ഹെറോയ്ന്‍, പ്രിയങ്ക ചോപ്ര-എല്‍.എസ്.ഡി, അനുഷ്‌ക ശര്‍മ-ഹാഷിഷ്, രണ്‍വീര്‍ സിങ്-പെഡ്‌ലെര്‍, രണ്‍ബീര്‍ കപൂര്‍-ഹോസ്റ്റ്, നര്‍ഗിസ് ഫക്രി-എക്റ്റസി. എന്നിങ്ങനെയാണ് വിപണിയില്‍ മറ്റു താരങ്ങളെ ഉപയോഗിക്കുന്നത്. സുല്‍ത്താന്‍ എന്ന പേരില്‍ കിംഗ് പിനും വിപണി കീഴടക്കുന്നു.
മുംബൈ: ബോളിവുഡ് താരങ്ങളുടെ പേരുകള്‍ ഉപയോഗിച്ച് മയക്കുമരുന്നു മാഫിയ വിപണി കീഴടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ പേരുകള്‍, സിനിമയിലെ ഡയലോഗുകള്‍ തുടങ്ങിയവയാണ് മയക്കുമരുന്ന് കച്ചവടങ്ങള്‍ക്ക് അധോലോക മാഫിയ ഉപയോഗിക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്റെ സിനിമാബന്ധങ്ങളും ചര്‍ച്ചയായിരുന്നു.
ഓരോ മരുന്നുകള്‍ക്കും താരങ്ങളുടെ പേരിട്ടാണ് വിപണനക്കാര്‍ ഫോണിലൂടെയും മറ്റും കച്ചവടം ഉറപ്പിക്കുക. കൊക്കെയ്ന്‍ കടത്തലിനു ഉപയോഗിക്കുന്നത് ആലിയ ഭട്ടിന്റെ പേരാണ്. കങ്കണ-ഒപിയം, കത്രീന കൈഫ്-ഹെറോയ്ന്‍, പ്രിയങ്ക ചോപ്ര-എല്‍.എസ്.ഡി, അനുഷ്‌ക ശര്‍മ-ഹാഷിഷ്, രണ്‍വീര്‍ സിങ്-പെഡ്‌ലെര്‍, രണ്‍ബീര്‍ കപൂര്‍-ഹോസ്റ്റ്, നര്‍ഗിസ് ഫക്രി-എക്റ്റസി. എന്നിങ്ങനെയാണ് വിപണിയില്‍ മറ്റു താരങ്ങളെ ഉപയോഗിക്കുന്നത്. സുല്‍ത്താന്‍ എന്ന പേരില്‍ കിംഗ് പിനും വിപണി കീഴടക്കുന്നു.
ഫോണ്‍ സംഭാഷണങ്ങളില്‍ സിനിമാ പേരുകളും. പ്രശസ്ത ഡയലോഗുകളും കച്ചവടത്തിനായി ഉപയോഗിക്കുമ്പോള്‍ പോലീസിനു ഇവരെ എളുപ്പത്തില്‍ കുടുക്കാന്‍ കഴിയില്ല എന്നതാണ് ഇത്തരക്കാരെ ഇതിനു പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം കോഡ് ഉപയോഗം മൂലം ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണെന്ന് പൊലീസ് വൃത്തങ്ങളും പറയുന്നു. ഇത്തവണത്തെ ന്യൂയറിനും താരങ്ങളുടെ പേരുകള്‍ ഉപയോഗിച്ചുള്ള കച്ചവടം നടന്നെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു.