ഇസ്‌ലാം തീവ്രവാദത്തിന്റെ അടുത്ത തലമുറയ്ക്കായി നൈജീരിയയില്‍ തടവില്‍ കഴിയുന്ന സ്ത്രീകളെ ബോക്കോ ഹറാം കൂട്ട ബലാല്‍സംഗം ചെയ്യുന്നു
Daily News
ഇസ്‌ലാം തീവ്രവാദത്തിന്റെ അടുത്ത തലമുറയ്ക്കായി നൈജീരിയയില്‍ തടവില്‍ കഴിയുന്ന സ്ത്രീകളെ ബോക്കോ ഹറാം കൂട്ട ബലാല്‍സംഗം ചെയ്യുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2015, 7:20 pm

boko-haram-01ദലോരി: ബോക്കോ ഹറാം തടവില്‍ കഴിയുന്ന 100 കണക്കിന് സ്ത്രീകളെ തീവ്രവാദികള്‍ കൂട്ട ബലാല്‍സംഗം  ചെയ്യുന്നു. ഗ്രാമപ്രദേശങ്ങള്‍ തങ്ങളുടെ അധികാരത്തിലാക്കുന്നതിനും നൈജീരിയയില്‍ ഇസ്‌ലാമിക് തീവ്രവാദത്തിന്റെ പുതിയ തലമുറയ്ക്ക് ജന്മം നല്‍കുന്നതിനും വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ സ്ത്രീകളോട് പെരുമാറുന്നതെന്നാണ് അധികൃതരും സാമുഹ്യ പ്രവര്‍ത്തകരും പറയുന്നത്.

ബോക്കോ ഹറാം തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ടവരാണ് തങ്ങളെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നെന്ന വിവരം പുറത്ത് വിട്ടത്. ഒരു വീട്ടില്‍ പൂട്ടിയിട്ടായിരുന്നു പീഡനമെന്നും ഗര്‍ഭിണിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനമെന്നും സ്ത്രീകള്‍ വ്യക്തമാക്കി. അവര്‍ തന്നെ വിവാഹം കഴിച്ചതായും താനിപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണെന്നും 25 കാരിയായ ഒരു യുവതി പറഞ്ഞു.

അവര്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നവരെ വെടിവെച്ചുകൊല്ലുകയാണ് ചെയ്തിരുന്നതെന്നും അവര്‍ വ്യക്തമാക്കി.  15000 ത്തിലധികം പേര്‍ ഫെഡറല്‍ ഓഫീസര്‍ ക്യാമ്പില്‍ അഭയം തേടിയതായും ഇതില്‍ 200 ഓളം യുവതികള്‍ ഗര്‍ഭിണികളാണെന്നും അധികൃതര്‍ അറിയിച്ചു. നൂറ് കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ബോക്കോ ഹറാം തട്ടിക്കൊണ്ട് പോയിരുന്നത്. ഇതില്‍ പലരെയും മോചിപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.