കീവ്: ബോയിംങ് 737 മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതാവാന്‍ സാധ്യതയുള്ളതായി ഉക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി.
എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഞങ്ങളുടെ പ്രതിനിധികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്. വിമാനം തകര്‍ന്നത് മിസൈല്‍ ആക്രമണം കൊണ്ടാണ് എന്ന വാദം തള്ളിക്കളയാന്‍ പറ്റില്ല.
പക്ഷേ, ഇതുവരെ അത് സ്ഥിരീകരിച്ചിട്ടില്ല. യു.എസും യു.കെയും കാനഡയും വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അവരോട് സംഭവം അന്വേഷിക്കുന്ന കമ്മീഷന് വിവരങ്ങള്‍ കൈമാറാന്‍ ബന്ധപ്പെട്ടിട്ടുണ്ട്.”
തെഹ്റാന്‍ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നു. ഉക്രെയിന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 176 പേര്‍ മരിച്ചിരുന്നു.
സംഭവത്തില്‍ ഇറാനെതിരെ അമേരിക്കയും കാനഡയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഉക്രൈന്‍ വിമാനം തകര്‍ന്നു വീണത് കരുതിക്കൂട്ടിയുള്ള ശ്രമത്തിന്റെ ഭാഗമായിക്കാണാന്‍ കഴിയില്ലെന്നായിരുന്നു ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ