| Wednesday, 11th March 2020, 10:00 pm

ബോഡി ഷെയ്മിംഗ്; യു.എസിലെ സംഗീത നിശക്കിടെ വസ്ത്രമുരിഞ്ഞ് പ്രതിഷേധവുമായി ഗ്രാമി പുരസ്‌ക്കാര ജേതാവായ ഗായിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിയാമി: ബോഡി ഷെയിമിങ്ങിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധവുമായി ഗായിക ബില്ലി എലിഷ്. യു.എസ് സംഗീത നിശക്കിടെ മിയാമിയില്‍ വെച്ച് നടന്ന പരിപാടിയിലായിരുന്നു ബില്ലിയുടെ പ്രതിഷേധം.

‘എനിക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ചാല്‍ ഞാന്‍ സ്ത്രീയല്ലാതാകും. എന്റെ ശരീരം കാണാത്തവര്‍ എന്നെയും എന്റെ ശരീരത്തെയും വിമര്‍ശിക്കുന്നത് എന്തിനാണ് എന്ന് ബില്ലി പരിപാടിക്കിടെ ചോദിച്ചു.

ആളുകളെ അവരുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ അനുമാനിക്കുന്നു. എന്റെ ശരീരം നിങ്ങളെ പ്രകോപിപ്പിക്കുന്നുണ്ടോ? നിങ്ങള്‍ എന്നെക്കുറിച്ചു പറയുന്ന അഭിപ്രായത്തിന്റെ ഉത്തരവാദിത്തം എനിക്കില്ല. നിങ്ങള്‍ക്ക് എന്നെക്കുറിച്ചുള്ള അറിവല്ല എന്റെ മൂല്യം നിശ്ചയിക്കുന്നത്’, എന്നും ബില്ലി പറഞ്ഞു.

ബില്ലിയുടെ വസ്ത്രധാരണത്തെ കുറിച്ചും ശരീരത്തെ കുറിച്ചും വ്യപാകമായി സോഷ്യല്‍ മീഡിയയില്‍ കളിയാക്കലുകള്‍ സജീവമായിരുന്നു. വ്യാപകമായ ബോഡി ഷെയ്മിങ്ങില്‍ പ്രതിഷേധിച്ച് ബില്ലിയുടെ പ്രതിഷേധം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്.

ഈ വര്‍ഷത്തെ ഗ്രാമി അവാര്‍ഡില്‍ അഞ്ചു പുരസ്‌ക്കാരങ്ങള്‍ നേടിയ ഗായികയാണ് ബില്ലി എലിഷ്.

DoolNews Video

We use cookies to give you the best possible experience. Learn more