കോട്ടയം: രണ്ട് തവണ മിസ്റ്റര്‍ ഏഷ്യ ആയതുകൊണ്ട് കാര്യമില്ല. കുറ്റം ചെയ്താല്‍ ജയില്‍ നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.
ദിവസം യഥേഷ്ടം ഇറച്ചിയും മുട്ടയും കഴിച്ചിരുന്ന മുന്‍ മിസ്റ്റര്‍ ഇന്ത്യയും, രണ്ട് തവണ മിസ്റ്റര്‍ ഏഷ്യയും ആയിട്ടുള്ള മുരളി കുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. പീഡനക്കേസില്‍ ജയിലിലായതിന് ശേഷം ഈ പരിഗണനകളൊന്നും ലഭിക്കുന്നില്ല. സാധരണ തടവുകാര്‍ക്ക് കൊടുക്കുന്ന ചപ്പാത്തിയും ഉപ്പുമാവും തന്നെയാണ് ഭക്ഷണം.
ALSO READ: “കേരളത്തിന്റെ അതിജീവനം വെള്ളിത്തിരയില്‍”; നിപ ബാധ ആഷിഖ് അബു സിനിമയാക്കുന്നു
200 ഗ്രാം പ്രഭാതഭക്ഷണവും, ഉച്ചയ്ക്കും രാത്രിയും ചോറ് എന്നിവയാണ് ജയിലിലെ ഭക്ഷണം. ഒരു ദിവസം മട്ടണും, രണ്ട് ദിവസം ഉച്ചയ്ക്ക് മീന്‍ കറിയുമുണ്ട്. വ്യായാമ സൗകര്യങ്ങളില്ല.
പതിനാല്് ദിവസത്തേക്കാണ്് മുരളി കുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പീഡനത്തിരയായ പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു മാസം വിശ്രമിച്ചാല്‍ മാത്രമേ പെണ്‍കുട്ടിക്ക് നടന്ന് തുടങ്ങാന്‍ സാധിക്കൂ. ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷം പൊലീസ് വിശദമായി മൊഴിയെടുക്കും.
ALSO READ: നരേന്ദ്ര മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി
കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നിന്ന് മയക്കുമരുന്ന് സ്‌പ്രേ ചെയ്ത് തട്ടിക്കൊണ്ടുപോയി ഒരു സംഘം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആദ്യം നല്‍കിയ മൊഴി. പിന്നീട് ചായകുടിക്കാന്‍ ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയ മുരളികുമാര്‍ ഭക്ഷണം കഴിക്കാനെന്ന വ്യാജേന മുറിയില്‍ വിളിച്ചു കയറ്റി ആക്രമിക്കുകയായിരുന്നു എന്ന് രണ്ടാമത് മൊഴി നല്‍ കി. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.