ശ്രീനഗര്‍: ദൂരൂഹസാഹചര്യത്തില്‍ കൗമാരക്കാരന്റെ മൃതദേഹം കണ്ടെടുത്തു. കുപ്‌വാര ജില്ലയിലെ വര്‍സനിലാണ് തുറന്ന പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. വര്‍സന്‍ സ്വദേശിയായ അബ്ദുല്‍ സത്താര്‍ ഗാനിയുടെ മകന്‍ മന്‍സൂര്‍ അഹമ്മദ് ഗാനി(18)യുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയതായി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.
സംഭവത്തില്‍ സിആര്‍പിസി 174 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് കുപ്‌വാര പൊലീസ് അറിയിച്ചു.