ഗാസിയാബാദ്: ഏഴ് വയസുകാരിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ പള്ളിക്ക് മുകളില്‍. ഗാസിയാബാദിലെ മുറാദ് നഗര്‍ ടൗണിലാണ് സംഭവം.
ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്കാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ മുറാദ് നഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ ബാങ്ക് വിളിക്കാനായി പള്ളിയിലെത്തിയ സുലേമാന്‍ എന്നയാളാണ് പള്ളി കെട്ടിടത്തിന് മുകളില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ പറഞ്ഞു.
കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്, അച്ഛനെ പോലെ: മോഹന്‍ലാല്‍
ഉടന്‍ തന്നെ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാരേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും പൊലീസും പള്ളിയിലെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
രാഷ്ട്രീയ വൈരാഗ്യമാണ് മകളുടെ കൊലപാതകത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. മകളുടെ മരണത്തിന് കാരണക്കാരന്‍ ലോക്കല്‍ കൗണ്‍സിലറായ ആസാസ് ബൈഗ് ആണെന്നും ഇദ്ദേഹം ആരോപിക്കുന്നു.
പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇദ്ദേഹത്തിനെതിരെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. ഇതിനിടെയുണ്ടായ ചില പ്രശ്‌നങ്ങളാണ് ശത്രുതയ്ക്ക് കാരണമെന്നും പെണ്‍കുട്ടിയുടെ പിതാവായ കൃഷ്ണ ആരോപിക്കുന്നു.
സംഭവത്തില്‍ അസാസ് ബൈഗിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.