നെടുമങ്ങാട്: തിരുവനന്തപുരം പി.അസീസ് എഞ്ചിനീയറിങ്ങ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. കോളേജിനുള്ളിലെ പണി തീരാത്ത കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
പണി പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ ഹാളിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. നെടുമങ്ങാട് പൊലീസ് ഉദ്യോഗസ്ഥരും ഫോറന്‍സിക് ഉദ്യോഗസ്ഥരും പരിശോധന തുടരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കോളേജ് ഉടമ അബ്ദുള്‍ അസീസ് താഹയുടെ മൃതദേഹമെന്ന സംശയമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
കണ്ടെത്തിയ മൃതദേഹം പുരുഷന്റേതാണെന്നും കോളേജ് ഉടമയുടെ കാറും ഫോണും ഉള്‍പ്പെടെ സമീപത്തുനിന്ന് ലഭിച്ചതുമാണ് മരിച്ചത് അദ്ദേഹമാണെന്ന സംശയത്തിലേക്ക് പൊലീസ് എത്താന്‍ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് സംഭവം. കോളേജ് ഉടമയ്ക്ക് കട ബാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലായി സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Content Highlight: Body burnt in unfinished college building in Thiruvananthapuram; Doubt that the owner of the college