കോഴിക്കോട്: ബോഡോ തീവ്രവാദി നേതാവ് കോഴിക്കോട് പിടിയില്‍. ബോഡോ ചീഫ് കമാന്‍ഡിങ് ഓഫീസറായ ഡിന്‍ഡയാണ് പിടിയിലായത്.കോഴിക്കോട് കക്കോടിമുക്കില്‍ വാടയ്ക വീട്ടില്‍ ഒളിച്ച് കഴിയുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. 2 ദിവസം മുമ്പാണ് ഡിന്‍ഡ അറസ്റ്റിലായത്. ഇയാളെ അസം പോലീസിന് കൈമാറും.
നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സമാന്തര പട്ടാള വിഭാഗത്തിലെ 16ാം കമാണ്ടറാണ് ഡിന്‍ഡ. ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിന് ശേഷം കേരളത്തിലേക്ക കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇയാള്‍ കേരളത്തില്‍ എത്തിയിട്ട് എത്ര നാളായെന്ന് വ്യക്തമല്ല. കക്കോടിയില്‍ ഒരു മാസം മുമ്പാണ് ഡിന്‍ഡ വീട് വാടകയ്ക്ക് എടുത്തത്. കഴിഞ്ഞ 15 ദിവസമായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഇയാളെ താമസിപ്പിച്ചിരിക്കുന്നത്.