| Friday, 1st November 2013, 7:00 am

സഹാറ മരുഭൂമിയില്‍ 87 കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]നിയാമി: പടിഞ്ഞാന്‍ ആഫ്രിക്കയിലെ നൈജറില്‍ നിന്നും അല്‍ജീരിയയിലേക്ക് പുറപ്പെട്ട 87 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങള്‍ സഹാറ മരുഭൂമിയില്‍ കണ്ടെത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന്റെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മരുഭൂമിയില്‍ കുടുങ്ങി വിശപ്പും ദാഹവുംമൂലമാണ് ഇവര്‍ മരണപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.  നൈജറിലെ ആര്‍ലിത്തില്‍നിന്ന് രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘമാണ് വാഹനം തകരാറായതിനെ തുടര്‍ന്ന് മരുഭൂമിയില്‍ അകപ്പെട്ടത്.

കുറഞ്ഞത് ഏഴ് ദിവസമെങ്കിലും ഈ സംഘം മരുഭൂമിയില്‍ കുടുങ്ങിക്കിടന്നെന്നാണ് കരുതുന്നത്. ഒരു വാഹനം തകരാറായപ്പോള്‍ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ രണ്ടാമത്തെ വാഹനം ആര്‍ത്തലിലേക്ക് തിരിച്ചെങ്കിലും വഴിയില്‍ അതും കേടായി.

സംഘത്തിലുണ്ടായ 21 പേര്‍ അ്ള്‍ജീരിയയില്‍ എത്തിയെങ്കിലും മറ്റുള്ളവര്‍ മരണപ്പെടുകയായിരുന്നു. അല്‍ജീരിയയില്‍ നിന്ന്് യൂറോപ്പിലേക്ക് പോവുകയായിരിക്കും സംഘത്തിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.

We use cookies to give you the best possible experience. Learn more