ബെംഗളൂരു: കര്‍ണാടകയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൂട്ടത്തോടെ കുഴിയില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
മൃതദേഹത്തോട് അനാദരവ് കാണിക്കുകയാണെന്നും ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്നെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വലിയൊരു കുഴിയിലേക്ക് പി.പി.ഇ കിറ്റുകള്‍ ധരിച്ചെത്തിയ ആളുകള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക് തള്ളുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
ഡി.കെ ശിവകുമാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ മഹാമാരിയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവം വിവാദമായതിന് പിന്നാലെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃതദേഹം സംസ്‌കരിച്ച രീതി അംഗീകരിക്കാനാവുന്നതല്ലെന്ന് ബെല്ലാരി ജില്ലാ ഭരണകൂടവും പ്രതികരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ബെല്ലാരിയില്‍ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 29 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ