| Monday, 2nd April 2018, 1:57 pm

ഇറാഖില്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചാണ്ഡീഗഢ്: ഇറാഖില്‍ ഐ.എസ്.ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 31 പേരുടെ മൃതദേഹങ്ങള്‍ ഇന്ന് അമൃത്സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും. പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ മൃതദേഹങ്ങള്‍ അമൃത്സറില്‍ ഇന്ന് ഉച്ചയോടെ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


Also Read: ബി.ജെ.പിക്കെതിരെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ശിവസേന അറുപതോളം സീറ്റുകളില്‍ മത്സരിക്കും; സഞ്ജയ് റൗത്ത്


കൊല്ലപ്പെട്ട 39 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുന്നതിനായി വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് കഴിഞ്ഞ ദിവസം ഇറാഖിലേക്ക് തിരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന് വേണ്ടി പഞ്ചാബിലെ കാബിനറ്റ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ധു മൃതദേഹങ്ങള്‍ ഏറ്റെടുക്കും. മൃതദേഹങ്ങള്‍ അവരവരുടെ ബന്ധുക്കള്‍ക്ക് എത്തിച്ചു നല്‍കുന്നതിനായി ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


Also Read: കാവേരി നദീജല വിഷയം; കേന്ദ്രസര്‍ക്കാരിന്റെ് നയത്തില്‍ പ്രതിഷേധിച്ച് എ.ഐ.എ.ഡി.എം.കെ എംപി രാജിവെച്ചു


എസ്.സി/എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെയുള്ള ദളിത് സംഘടനകളുടെ ഭാരത് ബന്ദ് ഇന്ന് നടക്കുന്ന സാഹചര്യത്തില്‍ വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സമരക്കാരോട് ആവശ്യപ്പെട്ടു. ഐ.എസ്.ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ തടസങ്ങള്‍ കൂടാതെ അവരുടെ ബന്ധുക്കളിലേക്ക് എത്തിക്കാന്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2014 ജൂണില്‍ ഇറാഖിലെ മോസൂളില്‍ നിന്നും ഐ.എസ്.ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 ഇന്ത്യക്കാരില്‍ 39 പേര്‍ ബദൂഷില്‍ കൊല്ലപ്പെട്ട വിവരം വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജായിരുന്നു പുറത്തുവിട്ടത്.


Watch DoolNews Video: ഒരേ ജോലി, വ്യത്യസ്ത വേതനം: കെഎസ്ആർടിസിയിലെ എം.പാനൽ ജീവനക്കാർ പ്രതികരിക്കുന്നു

We use cookies to give you the best possible experience. Learn more