മലയാള സിനിമയിൽ വ്യത്യസ്തമായ തിരക്കഥകൾ കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി – സഞ്ജയ്.
മലയാള സിനിമയിൽ വ്യത്യസ്തമായ തിരക്കഥകൾ കൊണ്ട് വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ച തിരക്കഥാകൃത്തുക്കളാണ് ബോബി – സഞ്ജയ്.
ട്രാഫിക് പോലുള്ള ചിത്രങ്ങൾ നൽകി മലയാള സിനിമ മാറാൻ തുടങ്ങിയപ്പോൾ അതിനൊപ്പം നിന്നവരാണ് ബോബി-സഞ്ജയ്.
മലയാള സിനിമയിൽ വന്ന മാറ്റത്തെക്കുറിച്ചും വളർച്ചയെ കുറിച്ചും സംസാരിക്കുകയാണ് ഇവരിൽ ഒരാളായ സഞ്ജയ്. ഒരു കഥാപാത്രം ചെയ്യാൻ ഒരു പ്രത്യേക ആൾ തന്നെ വേണം എന്നതിൽ നിന്നെല്ലാം മലയാള സിനിമ ഒരുപാട് മാറിയെന്നാണ് സഞ്ജയ് പറയുന്നത്.
ശ്യം പുഷ്‌കരൻ, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരാണ് മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ന ആൾക്ക് മാത്രമേ ഒരു കഥാപാത്രം ചെയ്യാൻ കഴിയൂ എന്നതൊക്കെ നമ്മൾ ബ്രേക്ക് ചെയ്തിട്ട് കുറേക്കാലമായി. എനിക്ക് തോന്നുന്നത് മലയാള സിനിമയിൽ ഒരു കാലം കഴിഞ്ഞാൽ, അതായത് ജോർജ് സാർ, ഭരതൻ സാർ, പത്മരാജൻ സാർ അരവിന്ദൻ സാർ ഇവർക്കെല്ലാം ശേഷം മലയാളത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആളുകൾ തിരക്കഥാകൃത്തായ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും പിന്നെ ലിജോ ജോസ് പെല്ലിശ്ശേരിയുമാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്.
ഇപ്പോൾ നമ്മൾ കാതലിൽ എത്തി നിൽക്കുന്നു. ഈ കാലമാണ് ഇപ്പോൾ വന്ന് ചേർന്നിരിക്കുന്നത്. ഇവരാരും ബോധപൂർവ്വം, ഞങ്ങൾ മാറ്റം വരുത്താം എന്ന് പറഞ്ഞവരല്ല. ഞങ്ങൾ ഇതുപോലൊരു ബോധം പറയാം എന്ന് കരുതിയവരല്ല. അവരുടെയൊക്കെ സിസ്റ്റത്തിൽ ഉള്ളതാണ് അതൊക്കെ.
ജോജിയാണെങ്കിലും കുമ്പളങ്ങി നൈറ്റ്സ് ആണെങ്കിലും ഈമയൗ ആണെങ്കിലുമൊക്കെ അങ്ങനെയാണ്. ആ ഫിലിം മേക്കറിൽ ഉള്ളതാണ് നമ്മൾ കാണുന്നത്. ഇത് മലയാള സിനിമയുടെ ഭയങ്കര വളർച്ചയായിട്ടാണ് ഞാൻ കാണുന്നത്,’സഞ്ജയ് പറയുന്നു.
Content Highlight: Bobby Sanjay Talk About Changes And Growth Of Malayalam Cinema