നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്.
നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘പണി’. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായകന് ഒരു പണി കിട്ടുന്നതും കിട്ടിയ പണി തിരിച്ചു കൊടുക്കുന്നതുമായ സംഭവങ്ങളാണ് ജോജു തന്റെ ചിത്രത്തിലൂടെ പറഞ്ഞത്.
മുന്‍ ബിഗ്ബോസ് താരങ്ങളായ സാഗര്‍, ജുനൈസ്, ഗായിക അഭയ ഹിരണ്‍മയി, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രത്തില്‍ അറുപതോളം പുതുമുഖങ്ങളാണ് അഭിനയിച്ചത്. പണിയില്‍ ഡേവി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ബോബി കുര്യന്‍.
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് തനിക്ക് ലഭിച്ച സപ്പോര്‍ട്ടിനെ കുറിച്ച് പറയുകയാണ് ബോബി. പണിയില്‍ അഭിനയിക്കും മുമ്പ് താന്‍ മോഹന്‍ലാല്‍, വിജയരാഘവന്‍, ജോണി ആന്റണി തുടങ്ങിയ ആളുകളെ കണ്ട് സംസാരിച്ചിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
പണിയുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബോബി കുര്യന്‍. ഒപ്പം അന്നത്തെ മോഹന്‍ലാലിന്റെ മറുപടി എന്തായിരുന്നുവെന്നും ബോബി അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ലാലേട്ടനെ കുറിച്ചാല്‍ ചോദിച്ചാല്‍ അദ്ദേഹത്തെ കുറിച്ച് അങ്ങനെ ഡിസ്‌ക്രൈബ് ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ ലഭിക്കുന്ന എനര്‍ജി നമ്മള്‍ക്ക് ഒരു സ്പിരിറ്റ് നല്‍കും. പണി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിന് മുമ്പ് ഞാന്‍ ലാലേട്ടനെ പോയി കണ്ടിരുന്നു.
അദ്ദേഹത്തെ മാത്രമായിരുന്നില്ല, രഞ്ജിയേട്ടനെയും വിജയരാഘവന്‍ ചേട്ടനെയും ജോണി ആന്റണി ചേട്ടനെയും പോയി കണ്ടിരുന്നു. അവരെയൊക്കെ കണ്ടിട്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോകുന്നത്. അവരൊക്കെ മാസീവായ സപ്പോര്‍ട്ടായിരുന്നു നല്‍കിയത്.
ലാലേട്ടന്‍ ലാലേട്ടന്റേതായ രീതിയിലാണ് സംസാരിച്ചത്. ‘ഒന്നും പേടിക്കണ്ട മോനേ, മോനെ കൊണ്ട് പറ്റും’ എന്നായിരുന്നു. കുട്ടേട്ടനും (വിജയരാഘവന്‍) അങ്ങനെ തന്നെയാണ് സംസാരിച്ചത്. പണിയില്‍ അഭിയിക്കുന്നതിന്റെ ഇടയില്‍ തന്നെ ഞാന്‍ ഒരുപാട് തവണ രഞ്ജിയേട്ടനെ വിളിച്ച് സംസാരിച്ചിരുന്നു. ഒരുപാട് ആളുകള്‍ എന്നെ ഈ സിനിമക്കായി സപ്പോര്‍ട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു,’ ബോബി കുര്യന്‍ പറയുന്നു.
Content Highlight: Bobby Kurian Talks About Mohanlal And Pani Movie