| Saturday, 5th October 2024, 6:27 pm

ലോകത്ത് പച്ചകുത്തുന്നൊരിടം ഗസയാണ്; കുഞ്ഞുങ്ങളുടെ വേര്‍പ്പെട്ട കൈകാലുകള്‍ തിരിച്ചറിയാനാണത്: ബോബി ജോസ് കട്ടിക്കാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോകത്ത് പച്ച കുത്തുന്നതിന് പ്രാധാന്യമുള്ള ഒരു നാടുണ്ടെങ്കില്‍ അത് ഗസയാണെന്ന് പ്രഭാഷകനും ആത്മീയാചാര്യനുമായ ബോബി ജോസ് കട്ടിക്കാട്. തങ്ങളുടെ തെറിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ കൈകളും കാലുകളും കണ്ടെത്തുന്നതിനായാണ് ഗസയിലെ അമ്മമാര്‍ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ പച്ച കുത്തുന്നതെന്നും ബോബി ജോസ് കട്ടിക്കാട് പറഞ്ഞു.

കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പച്ച കുത്തണമോ വേണ്ടയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അത്തരം തീരുമാനങ്ങളില്‍ നമ്മള്‍ മറ്റൊരാളെ ആശ്രയിക്കുന്നത് എന്തിനാണെന്നും ബോബി ജോസ് ചോദിച്ചു.

എന്നാല്‍ ഗസയിലെ കുഞ്ഞുങ്ങളെയും അമ്മമാരെയും സംബന്ധിച്ച് അത് അത്യധാപേക്ഷിതമാണെന്നും ബോബി ജോസ് പറയുകയുണ്ടായി. ഇസ്രഈല്‍ ഭരണകൂടം ഗസയില്‍ തുടരുന്ന യുദ്ധം അതിര്‍ത്തി രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് ബോബി ജോസിന്റെ പരാമര്‍ശം.

മലയാളി ആണെന്നതുകൊണ്ട് തനിക്ക് കൂടുതല്‍ ഉപയോഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബോബി ജോസ് പറഞ്ഞു. വലിയ ഒരു ആശയത്തിന് കീഴില്‍ നിന്നുകൊണ്ടാകണം ഇത്തരത്തിലുള്ള ആശയങ്ങളെ നമ്മള്‍ വിശകലനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകളും എഴുത്തുകാരും സമൂഹത്തിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കേണ്ടവരാണെന്നും ബോബി ജോസ് ചൂണ്ടിക്കാട്ടി. ‘അപഹരിക്കപ്പെട്ട ദൈവങ്ങൾ’ എന്ന ആനന്ദിന്റെ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച ആരംഭിച്ച പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റ് രണ്ടാം എഡിഷന്‍ ഇന്ന് (ശനിയാഴ്ച) വൈകുന്നേരത്തോടെ സമാപിക്കും. കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ചാണ് പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിന്റെ രണ്ടാം എഡിഷന്‍ നടക്കുന്നത്.

Content Highlight: Bobby Jose Kattikad says that if there is one place in the world that is important for tattoo, it is Gaza

Latest Stories

We use cookies to give you the best possible experience. Learn more