പാലക്കാട്: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 52-ാം ഷോറും വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍, 812 കി.മീ. റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണ്ണൂര്‍) ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് നറുക്കെടുപ്പ് നടത്തി. തരൂര്‍ എം.എല്‍.എ. പി.പി.സുമോദ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജെ. ഉസ്സനാര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ അനില്‍ പോള്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. രജനി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമിത ഷഹീര്‍, സേതുമാധവന്‍ എ.എം, ഫാസിയ, രശ്മി, അമ്പിളി മോഹന്‍ദാസ്, ഉഷകുമാരി, ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. ജലീല്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബോബന്‍ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. ബോസ് ചെമ്മണൂര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ശേഷം വടക്കഞ്ചേരിയിലെ ബോബി ബസാറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും ബോചെ നിര്‍വഹിച്ചു.