| Friday, 28th February 2014, 12:35 pm

ബോബ് മാര്‍ലി: പുതിയ കാലത്തെ സ്വാതന്ത്ര്യബോധവും ചരിത്രനിഷേധവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോബ് മാര്‍ലിയെ “കഞ്ചാവിന്റെ ബ്രാന്റ് അംബാസിഡര്‍” ആയും  “രാസ്ഥഫാരി”യുടെ നിറങ്ങളായി അറിയപ്പെടുന്ന പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തമ്മില്‍ തിരിച്ചറിയാനുള്ള അടയാളമാണെന്നും എഴുതിയവരുടെ “ചരിത്രബോധം” എത്രത്തോളം ചെറുതാണ്.


[share]

എസ്സേയ്‌സ് / ജീവന്‍

“This historical mediation occurred in the consciousness and in the political action of the
two great classes which faced each other in the socitey: the bourgeoisie and the proletariat”
(Herbert Marcus- “One dimensional man”)

ഏതാനും ദിവസങ്ങളായി രണ്ടു മുഖ്യധാരാ മലയാളം പത്രങ്ങളില്‍  “മയക്കുമരുന്ന് വിരുദ്ധ നാടകം” അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.

ബോബ് മാര്‍ലിയെ “കഞ്ചാവിന്റെ ബ്രാന്റ് അംബാസിഡര്‍” ആയും  “രാസ്ഥഫാരി”യുടെ നിറങ്ങളായി അറിയപ്പെടുന്ന പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളെ മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തമ്മില്‍ തിരിച്ചറിയാനുള്ള അടയാളമാണെന്നും എഴുതിയവരുടെ “ചരിത്രബോധം” എത്രത്തോളം ചെറുതാണ്.

ചരിത്രത്തെ നമുക്കിപ്പോള്‍ രണ്ടായി വായിക്കാം. ഒന്ന് നമ്മളെ പഠിപ്പിക്കുന്ന വാഴ്ത്തപ്പെട്ടവരുടെയും വാഴുന്നവരുടെതുമായ “ചരിത്ര പാഠം”. രണ്ടു നമ്മളെ തെറ്റിദ്ധരിപ്പിക്കുന്നതായ “ചരിത്രബോധം”. അതില്‍ ഏതു തിരഞ്ഞെടുക്കണം എന്നതാവാം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ “വൈ” ജെനറേഷന്‍ അഭിസംബോധന ചെയ്യുന്ന പ്രധാനമായ ഒരു ചോദ്യം.

അത് അവരെ സംബന്ധിച്ച് സാംസ്‌കാരികമായ ഒരു സംശയമാണ്. നമ്മളെ പഠിപ്പിക്കുന്നതായ ചരിത്രബോധം ഏതു തരത്തിലാണ് എന്നതും ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. നമ്മെ ഭരണകൂടവും മുഖ്യധാരാ സംസ്‌കാരവും എന്ത് പഠിപ്പിക്കുന്നു എന്നത് കൂടി സംബന്ധിച്ച ആ ചോദ്യം പുതുകാലത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളും അതിന്റെ രാഷ്ട്രീയവും കൂടി അടയാളപ്പെടുത്തലാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ട് നമ്മെ പഠിപ്പിക്കുന്നത്

ഇരുപതം നൂറ്റാണ്ടിലെ അവസാന ദശകം ശ്രദ്ധേയമാവുന്നത് മൂന്നാം ലോക രാഷ്ട്രങ്ങളില്‍ അരങ്ങേറിയ അഭ്യന്തര യുദ്ധങ്ങളിലൂടെയാണ്. അഫ്ഘാനിസ്ഥാനില്‍ സംജാതമായ താലിബാന്‍ വിരുദ്ധ രാഷ്ട്രീയവും നേപ്പാളിലെ നക്‌സലൈറ്റുകളുടെ നേതൃത്ത്വത്തില്‍ രൂപം കൊണ്ട രാജവംശത്തിനെതിരായ യുദ്ധവുമൊക്കെ വഴി വെച്ചത് കൂടുതല്‍ വിശാലമായ സമരങ്ങള്‍ക്കും പുതിയ പ്രതിഷേധരീതികള്‍ക്കും തയ്യാറാവുന്ന ഒരു നൂറ്റാണ്ടിനാണ്.

യാന്ത്രികവത്കരിക്കപ്പെടുന്ന സങ്കുചിതമായ തെരഞ്ഞെടുപ്പു പാര്‍ട്ടി രാഷ്ട്രീയത്തിനും ഭൂരിപക്ഷത്തിന്റെ കണക്കുകളില്‍ ഒതുങ്ങുന്ന സമൂഹത്തിലെ ഒരു ശതമാനത്തെ മാത്രം അഭിസംബോധന ചെയ്യുന്നതുമായ ഒരു പഴകിയ ജനാധിപത്യ സങ്കല്‍പത്തിനും അപ്പുറമുള്ള ജനകീയ സമരങ്ങളുടെയും സ്വതന്ത്ര മുന്നേറ്റങ്ങളുടെയും നൂറ്റാണ്ടാണിത് എന്ന് ഈ സമരങ്ങള്‍ തെളിയിക്കുന്നു..

അടുത്തപേജില്‍ തുടരുന്നു


ജമൈക്ക പോലെ കോളോണിയല്‍ വത്കരണത്തില്‍ നിന്ന് മോചിതമായി വന്ന രാജ്യങ്ങള്‍ തെറ്റായ വിദേശ നയങ്ങളുടെയും വ്യവസായ വത്കരണത്തിന്റെയും ഭാഗമായി തൊഴിലില്ലായ്മയും പട്ടിണിയും ഒപ്പം വര്‍ധിച്ചു വരുന്ന വര്‍ണവിവേചനത്തിലും കൂപ്പുകുത്തിക്കൊണ്ടിരുന്നു. ഇത് വഴിവെച്ചത് കറുത്തവന്റെ നിലനില്‍പിന്റെ രാഷ്ട്രീയം പറയുന്ന “രാസ്തഫാരി” പോലുള്ള മുന്നേറ്റങ്ങള്‍ക്കായിരുന്നു.


മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍, ബദല്‍ ചിന്തകള്‍

ഇടതുപക്ഷ ചിന്തകനായ ഹെര്‍ബെര്‍ട്ട്  മാര്‍ക്യൂസ് അദ്ദേഹത്തിന്റെ “One dimensional man” എന്ന ഗ്രന്ഥത്തിലെ ആദ്യ അധ്യായത്തില്‍ ഇങ്ങനെ എഴുതിച്ചേര്‍ക്കുന്നു. “How the apparatus (Whatever particular new technological device it may be) is cotnrolling our life–it is a new form of cotnrol.” സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ മാറിയ സാഹചര്യത്തില്‍ കേവലം വിപണന, ഭരണകൂട താത്പര്യങ്ങള്‍ക്കും  മുഖ്യധാരാ സാംസ്‌കാരിക ബോധത്തിനും മാത്രമായി ഉപയോഗപ്പെടുത്തും എന്നുള്ള ആശങ്കയാകാം മാര്‍ക്യൂസിനെ അങ്ങനെ ചിന്തിപ്പിച്ചത്.

സാങ്കേതികതയുടെ ലോകത്തെ മാധ്യമങ്ങള്‍ ഭരണകൂടങ്ങളുടെയും മുതലാളിത്തത്തിന്റെയും മാത്രം അപ്പോസ്തലന്മാര്‍ ആവും എന്ന് മാര്‍ക്യൂസ് സന്ദേഹിച്ചിരുന്നു.

തന്റേതായ സ്വകാര്യത യന്ത്രങ്ങളില്‍ കണ്ടെത്തുന്ന മനുഷ്യന്‍ അതിലെ മുതലാളിത്ത താത്പര്യങ്ങളെക്കുറിച്ച് ബോധാവാന്മാരാവുന്ന ഒരു കാലത്തെ “technological rationaltiy” എന്ന് വിശേഷിപ്പിച്ച മാര്‍ക്യൂസ് തന്നെ അതിന്റെ പ്രായോഗികതയെക്കുറിച്ചും സംശയിക്കുകയുണ്ടായി.

എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നമ്മള്‍ കണ്ട ആദ്യ മാറ്റം സാങ്കേതികവിദ്യകളുടെ രാഷ്ട്രീയവത്കരണം കൂടിയാണ്. റിച്ചാര്‍ഡ് സ്റ്റാള്‍മാന്റെ ലിനക്‌സ് പോലുള്ള ഫ്രീ സോഫ്റ്റ്‌വേര്‍ മുന്നേറ്റങ്ങള്‍.

“Copyleft” എന്ന സ്വകാര്യവത്കരണവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തി വന്ന “Pirate movement” “Torrent” തുടങ്ങി സെന്‍സര്‍ഷിപ്പിന് വിധേയമാവുന്ന ഇന്റര്‍നെറ്റിലെ ലോകം തുറന്നു വെക്കുന്ന “Anonymous movement” വരെ മുഖ്യധാരാ ഇടതുപക്ഷങ്ങള്‍ പഠിക്കാന്‍ പരാജയപ്പെട്ടതും അവഗണിച്ചതുമായ സാങ്കേതികത നിറഞ്ഞ ലോകത്തിന്റെ  മാറ്റം.

ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് തന്റെ അവസാനകാലത്ത് പറഞ്ഞുവെച്ച പുത്തന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെതായ സ്വഭാവത്തില്‍ എത്തിച്ചേരുന്നവയാണ് ഈ മാറ്റങ്ങള്‍. അവ നാം പഠിക്കേണ്ടത് ഹെര്‍ബെര്‍ട്ട് മാര്‍ക്യൂസ് ജീവിച്ചിരുന്നതായ കാലവുമായി ബന്ധിപ്പിച്ചുകൊണ്ടാണ്.

അടുത്തപേജില്‍ തുടരുന്നു


അമേരിക്കയില്‍ ആകമാനം ആഞ്ഞടിച്ച അനാര്‍ക്കോ കമ്മ്യൂണിസ്റ്റുകളുടെ മുന്നേറ്റം വര്‍ണവെറിയെ അഭിസംബോധന ചെയ്തുകൊണ്ട് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടികളിലേക്ക് വരെ എത്തിയപ്പോള്‍ സ്വവര്‍ഗ ലൈംഗികത അംഗീകരിക്കണം എന്നും മയക്കുമരുന്നുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളയണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അന്ന് വരെ നിലനിന്നിരുന്ന സദാചാര സങ്കല്പങ്ങളെയും സാംസ്‌കാരിക ബോധത്തെയുമൊക്കെ തള്ളികളയുകയാണ് അബ്ബി ഹോഫ്മാനെ പോലുള്ളവരുടെ നേതൃത്വത്തില്‍ നടന്ന “യിപ്പി”കള്‍ ചെയ്തത്.


അറുപതുകളും എഴുപതുകളും പകര്‍ന്നു തന്ന പുതിയ ഇടതുപക്ഷബോധം

അറുപതുകളും എഴുപതുകളും ശ്രദ്ധേയമാവുന്നത് അവ കൊണ്ടുവന്ന സാമൂഹ്യ മാറ്റങ്ങളിലൂടെയാണ്. “വ്യക്തി സ്വാതന്ത്ര്യത്തെ” ഏറ്റവും പ്രധാനമായിക്കണ്ട അസ്ഥിത്വവാദത്തെ പിന്‍പറ്റിയാണ് അറുപതുകള്‍ വരുന്നത്. എന്നാല്‍ അറുപതുകളില്‍ കൂടുതല്‍ ജനകീയ സമരങ്ങള്‍ക്കും  പുതിയ സാംസ്‌കാരിക ബോധങ്ങള്‍ക്കും  വഴിവെക്കുകയായിരുന്നു.

ഒന്നാം ലോക രാഷ്ട്രങ്ങളില്‍ അറുപതുകളിലെ സമരങ്ങള്‍ ഇടതുപക്ഷത്തിന്റെ പതിവ് സമരരീതികള്‍ ആയിരുന്നില്ല. മനുഷ്യനു സാമൂഹ്യജീവി എന്ന നിലയിലും സ്വതന്ത്രനായ വ്യക്തി എന്ന നിലയിലും രണ്ടു തലങ്ങളില്‍ സ്വാതന്ത്ര്യബോധം ഉണ്ടെന്നാണ് അറുപതുകള്‍ പഠിപ്പിക്കുന്നത്.

അമേരിക്കയില്‍ ആകമാനം ആഞ്ഞടിച്ച അനാര്‍ക്കോ കമ്മ്യൂണിസ്റ്റുകളുടെ മുന്നേറ്റം വര്‍ണവെറിയെ അഭിസംബോധന ചെയ്തുകൊണ്ട് ബ്ലാക്ക് പാന്തര്‍ പാര്‍ട്ടികളിലേക്ക് വരെ എത്തിയപ്പോള്‍ സ്വവര്‍ഗ ലൈംഗികത അംഗീകരിക്കണം എന്നും മയക്കുമരുന്നുകളില്‍ ഏര്‍പ്പെടുത്തിയ നിരോധനം എടുത്തു കളയണം എന്നും ആവശ്യപ്പെട്ടുകൊണ്ട് അന്ന് വരെ നിലനിന്നിരുന്ന സദാചാര സങ്കല്പങ്ങളെയും സാംസ്‌കാരിക ബോധത്തെയുമൊക്കെ തള്ളികളയുകയാണ് അബ്ബി ഹോഫ്മാനെ പോലുള്ളവരുടെ നേതൃത്വത്തില്‍ നടന്ന “യിപ്പി”കള്‍ ചെയ്തത്.

ഇതിനോടൊപ്പം പരമ്പരാഗത ഇടതുപക്ഷത്തില്‍ നിന്നും വിഭിന്നമായി ലിംഗം, വര്‍ണം, പ്രകൃതി, ന്യൂനപക്ഷങ്ങളുടെ വിഷയങ്ങള്‍ തുടങ്ങി പല അടഞ്ഞ വാതിലുകളും അവര്‍ തുറന്നു. അത് പിന്നീട് എഴുപതുകളുടെ സാംസ്‌കാരിക വിപ്ലവത്തിനും വഴിവെച്ചു.

ചൈന പോലെയുള്ള ഒരു രണ്ടാം ലോകരാജ്യം അറുപതുകളുടെ ബദല്‍ രാഷ്ട്രീയ ചരിത്രത്തില്‍ ശ്രദ്ധേയമാവുന്നത് ചൈനയിലെ സാംസ്‌കാരിക വിപ്ലവത്തിലൂടെയാണ്. സാമ്പ്രദായിക കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനാ ചട്ടക്കൂടില്‍ നിന്നും പുറത്തേക്ക് പോവുക കൂടിയാണ് മാവോ ചെയ്തത്.

സാംസ്‌കാരിക വിപ്ലവത്തിന്റെ ഭാഗമായി ചൈനയില്‍ ഉടനീളം വലിയ ബാനറുകള്‍ സ്ഥാപിക്കുകയായിരുന്നു മാവോ ചെയ്ത ആദ്യകാര്യം. ബാനറുകളില്‍ ചൈനയില്‍ നിലനില്‍ക്കുന്നതായ റിവിഷനിസം തുറന്നു കാട്ടണമെന്ന് മാവോ ആഹ്വാനം ചെയ്തു.

മുതലാളിത്തത്തില്‍ ഊന്നിയ സാംസ്‌കാരിക ബോധത്തെ തുടച്ചുമാറ്റാന്‍ ഉള്ള ശ്രമം കൂടിയായിരുന്നു സാംസ്‌കാരിക വിപ്ലവം. എന്നാല്‍ നാം ഇതിന്റെ രാഷ്ട്രീയം വിലയിരുത്തേണ്ടത് പരമ്പരാഗത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉള്ളിലും നിലനിന്നിരുന്ന ലെനിനിസത്തിന്റേതായ ചട്ടക്കൂടുകളെ മാറ്റിയെഴുതുന്ന, കൂടുതല്‍ വിശാലമായ ഒരു വീക്ഷണമായാണ്. പരമ്പരാഗതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അധികാര ശ്രേണികള്‍ക്കപ്പുറം ജനങ്ങള്‍ പാര്‍ട്ടിയെ  തിരുത്തുക എന്ന ജനകീയമായ മാറ്റത്തിലേക്ക് അത് എത്തിച്ചു.

മൂന്നാം ലോക രാഷ്ട്രങ്ങളില്‍, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ അറുപതുകള്‍ പിന്നിട്ടത് വര്‍ണ വിവേചനത്തിനെതിരായ സമരങ്ങളിലൂടെയാണ്. നെല്‍സണ്‍ മണ്ടേലയെ ജീവപര്യന്തം ശിക്ഷിക്കാനുള്ള തീരുമാനം വര്‍ണവിവേചനത്തിനെതിരായ പുതിയ സമരങ്ങള്‍ക്ക് തുടക്കമിട്ടു.

ജമൈക്ക പോലെ കോളോണിയല്‍ വത്കരണത്തില്‍ നിന്ന് മോചിതമായി വന്ന രാജ്യങ്ങള്‍ തെറ്റായ വിദേശ നയങ്ങളുടെയും വ്യവസായ വത്കരണത്തിന്റെയും ഭാഗമായി തൊഴിലില്ലായ്മയും പട്ടിണിയും ഒപ്പം വര്‍ധിച്ചു വരുന്ന വര്‍ണവിവേചനത്തിലും കൂപ്പുകുത്തിക്കൊണ്ടിരുന്നു. ഇത് വഴിവെച്ചത് കറുത്തവന്റെ നിലനില്‍പിന്റെ രാഷ്ട്രീയം പറയുന്ന “രാസ്തഫാരി” പോലുള്ള മുന്നേറ്റങ്ങള്‍ക്കായിരുന്നു.

ജീവിതരീതിയില്‍ അധിഷ്ടിതമായ ഒരു സംസ്‌കാരം എന്നുള്ള പരിവേഷവും രാസ്തഫാരിക്ക് ലഭിച്ചു. വര്‍ഗപരവും വര്‍ണപരവും ലിംഗപരവുമായ  സാമൂഹ്യനീതിക്ക് വേണ്ടി നിലകൊണ്ട രാസ്ഥഫാരി ജമൈക്കയിലെ കറുത്തവര്‍ഗക്കാര്‍ ഉപയോഗിച്ചിരുന്ന കഞ്ചാവിനെ ആത്മീയമായും അറുപതുകളില്‍ “സ്‌കാ” (ഒരു ജമൈക്കന്‍ സംഗീതം) യില്‍ നിന്നും റോക്ക് സംഗീതത്തില്‍ നിന്നും ഉത്ഭവിച്ച “റെഗ്ഗെ”യെ അതിന്റെ സംസ്‌കാരത്തിന്റെ ഭാഗമായും കണക്കാക്കി.

അടുത്തപേജില്‍ തുടരുന്നു


കല എന്നത് ഇക്കിളിപ്പെടുത്താനും രസിക്കാനും ഉള്ളതാണെന്ന സാമ്പത്തിക താത്പര്യത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ മുന്നേറ്റം. ഇത് പിന്നീട് അതുവരെ ഉണ്ടായിരുന്ന ധാര്‍മികബോധത്തെ ചോദ്യം ചെയ്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗം, സ്വതന്ത്ര ലൈംഗികത തുടങ്ങിയ മുദ്രാവാക്യങ്ങളോടൊപ്പം സങ്കുചിതമായ രാഷ്ട്രബോധത്തിനു അതീതമായി വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനും ആണവ നിരായുധീകരണത്തിനുമായുള്ള പോരാട്ടമായി മാറി.


ഹിപ്പിസം, രാസ്ഥഫാരി കൗണ്ടര്‍ കള്‍ച്ചര്‍

അറുപതുകള്‍ അവസാനിക്കുന്നത് ലോകത്തെമ്പാടും പടര്‍ന്നു പിടിച്ച സാംസ്‌കാരികമായ ഒരു മാറ്റത്തോടെയാണ്. അമേരിക്കയില്‍ ഉയര്‍ന്നു വന്ന അനാര്‍ക്കോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും “യിപ്പി”, “ബ്ലാക്ക് പാന്തര്‍” തുടങ്ങിയ മുന്നേറ്റവും പുതിയൊരു സംസ്‌കാരത്തിന് രൂപം കൊടുക്കുകയായിരുന്നു.

മുഖ്യധാര കയ്യേറിയിരുന്ന കല, സിനിമ, സംഗീതം തുടങ്ങി സംസ്‌കാരത്തിന്റെതായ എല്ലാ മേഖലകളിലും ബദലുകള്‍ കണ്ടെത്തുകയായിരുന്നു അവര്‍ ചെയ്തത്. അന്ന് നിലനിന്നിരുന്ന മുഖ്യധാരയുടേതായ വിപണന മൂല്യമുള്ള “സുഹിപ്പിക്കുന്ന” സംഗീതം, കല എന്ന കാഴ്ചപ്പാടില്‍ നിന്നും ഏറ്റവും കലുഷിതമായതും അവബോധ തീവ്രതയുമുള്ള സ്വതന്ത്ര സംഗീതത്തിന്റെയും കലയുടെയും സംസ്‌കാരബോധം ഉണര്‍ത്തി.

കല എന്നത് ഇക്കിളിപ്പെടുത്താനും രസിക്കാനും ഉള്ളതാണെന്ന സാമ്പത്തിക താത്പര്യത്തെ നിഷ്പ്രഭമാക്കുന്നതായിരുന്നു ആ മുന്നേറ്റം. ഇത് പിന്നീട് അതുവരെ ഉണ്ടായിരുന്ന ധാര്‍മികബോധത്തെ ചോദ്യം ചെയ്തുകൊണ്ട് മയക്കുമരുന്ന് ഉപയോഗം, സ്വതന്ത്ര ലൈംഗികത തുടങ്ങിയ മുദ്രാവാക്യങ്ങളോടൊപ്പം സങ്കുചിതമായ രാഷ്ട്രബോധത്തിനു അതീതമായി വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിനും ആണവ നിരായുധീകരണത്തിനുമായുള്ള പോരാട്ടമായി മാറി.

1969ലെ ആഗസ്റ്റ് മാസത്തില്‍ ന്യൂയോര്‍ക്കിലെ വുഡ്‌സ്‌റ്റോക്കില്‍ നടന്ന ആദ്യ വുഡ്‌സ്‌റ്റോക്ക് മേള ഈ കൗണ്ടര്‍ കള്‍ച്ചര്‍ അമേരിക്കയില്‍ എത്രത്തോളം വ്യാപിച്ചു എന്നതിനുദാഹരണം ആണ്. ഒരു മുന്നറിയിപ്പും ഇല്ലാതെ നടന്ന മേളയില്‍ ഒത്തുകൂടിയത് നാല് ലക്ഷം പേര്‍ ആയിരുന്നു. “3 days of peace and love” എന്ന് പ്രഖ്യാപിച്ച ആദ്യ വുഡ്‌സ്‌റ്റോക്കില്‍ ഗിറ്റാര്‍ ഇതിഹാസമായ് അറിയപ്പെടുന്ന ജിമ്മി ഹെണ്ട്രിക്‌സ് മുതല്‍ പണ്ഡിറ്റ് രവിശങ്കര്‍ വരെ പങ്കെടുത്തു.

അമേരിക്കയിലെ യുവജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു  വന്ന സ്വാതന്ത്ര്യ ബോധത്തെയും സാമ്രാജ്യത്വ വിരുദ്ധ വികാരത്തെയും ഇല്ലാതാക്കാന്‍ വിയറ്റ്‌നാം യുദ്ധത്തിന്റെ സൂത്രധാരന്‍ കൂടിയായ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്‌സണ്‍ കണ്ടത് ലഹരി ഉപയോഗത്തിനെതിരായ യുദ്ധം പ്രഖ്യാപിക്കുക എന്ന മാര്‍ഗമായിരുന്നു.

മയക്കുമരുന്നുകള്‍ക്കെതിരെ പ്രചരണം തന്റെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പോരാട്ടം എന്ന് പ്രഖ്യാപിച്ച നിക്‌സണ്‍ ഭരണകൂടം മനസ്സില്‍ കണ്ടത് മയക്കുമരുന്ന് യുദ്ധം എന്ന മറവില്‍ അമേരിക്കയിലെ യുവാക്കളുടെ ഇടയില്‍ ഉയര്‍ന്നു വന്നിരുന്ന വര്‍ഗ്ഗബോധത്തെയും ഹിപ്പി, കൗണ്ടര്‍ കള്‍ച്ചര്‍ മുന്നേറ്റത്തെയും പാടെ പിഴുതെറിയുക എന്ന തന്ത്രമായിരുന്നു.

രാഷ്ട്രീയമായി ഇടപ്പെട്ടുകൊണ്ടിരുന്ന കലാകാരന്മാരിലും അമേരിക്കന്‍ ഭരണകൂടം വിറളികൊണ്ടു. ഇത് അനാര്‍ക്കോ കമ്മ്യുണിസ്റ്റുകളോട് അടുത്ത ബന്ധം പുലര്‍ത്തുകയും വിയറ്റ്‌നാം യുദ്ധ വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ നിരന്തരം തന്റെ സംഗീതത്തിലൂടെ ശബ്ദമുയര്‍ത്തുകയും ചെയ്ത ജോണ്‍ ലെനനെ നാട് കടത്തുന്നതില്‍ വരെ എത്തിച്ചേര്‍ന്നു.

പ്രശസ്ത സോഷ്യോളജിസ്റ്റും ഇടതുപക്ഷ ചിന്തകനുമായ ചാള്‍സ് റൈറ്റ് മില്‍സ്് “Letter to the new left” എന്ന തുറന്ന കത്തില്‍  ഈ മുന്നേറ്റങ്ങളെ വിശേഷിപ്പിച്ചത് “പരമ്പരാഗത ഇടതുപക്ഷ വീക്ഷണത്തിന്റെ സര്‍വാധിപത്യ സ്വഭാവത്തില്‍ നിന്നും വ്യതിചലിച്ച വിശാലമായ അന്തര്‍ദേശീയ ഇടതുപക്ഷ ബദല്‍” എന്നാണ്.

ഒന്നാം ലോക രാഷ്ട്രങ്ങളിലെ സാമ്രാജ്യത്വ, ഭരണകൂട ഭീകരതയ്‌ക്കെതിരെ ഉയര്‍ന്ന ശബ്ദങ്ങളുമായി ഏറെ സമാനമായിരുന്നു എഴുപതുകളിലെ ആഫ്രിക്കയുടെ ചിത്രവും. ഒന്നാം ലോക രാഷ്ട്രങ്ങളിലെ പ്രധാന പ്രശ്‌നം സാമ്രാജ്യത്വ ശക്തികള്‍ ആണെങ്കില്‍ ആഫ്രിക്കയെന്ന കറുത്തവന്റെ മണ്ണ് ഇവയ്ക്കു പുറമേ വര്‍ണവെറിയില്‍ നിന്നും മോചിതരാവാത്ത അവസ്ഥയിലായിരുന്നു.

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ് രാസ്ഥഫാരി പോലുള്ള മുന്നേറ്റം. രാസ്ഥഫാരിയെ കണക്കാക്കുന്നത് ഒരു ജീവിത ശൈലിയും രാഷ്ട്രീയവുമായാണ്. കേവലം ഒരു ആത്മീയ വീക്ഷണം എന്ന കാഴ്ചപ്പാടില്‍ നിന്ന് സമത്വനീതിയും പുതിയ സ്വാതന്ത്ര്യബോധവും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യ മുന്നേറ്റമായ് രാസ്ഥഫാരി പരിണമിച്ചു.

ബോബ് മാര്‍ലി എന്ന പാട്ടുകാരന്‍ റെഗ്ഗെ എന്ന സംഗീതത്തെ അപ്പോഴേക്കും ലോകമെമ്പാടും പരിചയപ്പെടുത്തിയിരുന്നു. തനതായ ജമൈക്കന്‍ താളത്തോടൊപ്പം റോക്ക് മ്യുസിക്കിന്റെ ചടുലതയും വര്‍ണവിവേചനത്തെയും പോരാട്ടങ്ങളെയും പ്രതിബാധിക്കുന്ന വരികളുമായി ബോബ് മാര്‍ലി ജമൈക്കയെ ലോകത്തിനു തുറന്നു കാട്ടി. ഒപ്പം കറുത്തവന്റെ പ്രതിരോധ സംഗീതത്തിനു മുന്നില്‍ മറ്റുള്ളവര്‍ നിഷ്പ്രഭമാവുകയായിരുന്നു.

കലുഷിതവും അക്രമാസക്തവുമായ ജമൈക്കയിലെ രാഷ്ട്രീയ സാഹചര്യത്തെ സമാധാന സന്ദേശവുമായി പാട്ടുകള്‍ പാടി ഒതുക്കി തീര്‍ത്തത്, “Zimbabwe”, “Africa unite”  തുടങ്ങിയ പാട്ടുകളിലൂടെ ലോകത്തെമ്പാടുമുള്ള വര്‍ണവിവേചനം അനുഭവിക്കുന്നവരുടെ പ്രതിനിധിയാവുക കൂടിയാണ് മാര്‍ലി ചെയ്തത്.

“Get up,stand up, stand up for your rights” എന്ന് ഓരോ തവണ പാടുമ്പോഴും തന്റെ രാഷ്ട്രീയം ഓര്‍മപ്പെടുത്താന്‍ മാര്‍ലി മറന്നില്ല. അതുകൊണ്ട് തന്നെയാണ് “വിപണന” മൂല്യം കുറഞ്ഞ കറുത്തവന്റെ പക്ഷത്ത് നിന്ന ബോബ് മാര്‍ലി കാലങ്ങള്‍ക്ക് ശേഷവും ഒരു പ്രതിരോധ ചിഹ്നമായി തന്നെ അവശേഷിക്കുന്നതും.

അടുത്തപേജില്‍ തുടരുന്നു


“1875 ല്‍ ആണ് അമേരിക്കയില്‍ ആദ്യമായി മയക്കുമരുന്നുകള്‍ കുറ്റകരമായി കണക്കാക്കുന്നത്. ഏതു തരത്തിലാണോ അമേരിക്കയില്‍ മദ്യപാനം എന്നുള്ളത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായത് അതുപോലെ ഓപ്പിയം എന്നത് ജീവിതരീതിയുടെ ഭാഗമാക്കി കണ്ട ചൈനക്കാരോടുള്ള വിവേചനമാണ് ഓപ്പിയം നിരോധിക്കാന്‍ ഇടയാക്കിയത്.


ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമരങ്ങള്‍ പറയുന്നത്

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമരങ്ങള്‍ ശ്രദ്ധേയമാവുന്നത് അതിന്റെ ജനകീയ സ്വഭാവത്തിലാണ്. ഒരു സംഘടനയുടെയോ പാര്‍ട്ടി  രാഷ്ട്രീയത്തിന്റെയോ തണലില്‍ അല്ലാതെ വ്യാപിച്ചു കൊണ്ടിരിക്കുന്ന ജനകീയ സമരങ്ങള്‍ ഉയര്‍ത്തുന്നതും വര്‍ഗരാഷ്ട്രീയം തന്നെയാണ്.

വാള്‍ സ്ട്രീറ്റ് പ്രക്ഷോഭം ആയാലും നര്‍മദ ബച്ചാവോ ആന്ദോളന്‍ ആയാലും ഇവിടെ ചൂഷണം ചെയ്യുന്നവനും ചൂഷണം ചെയ്യപ്പെടുന്നവനും തന്നെ അവശേഷിക്കുന്നു. പുത്തന്‍ കാലത്തെ മുതലാളിത്തത്തിന് ആകെ വന്ന മാറ്റം അത് അതിന്റെ തന്ത്രങ്ങള്‍ മാറ്റിയിരിക്കുന്നു എന്നതാണ്.

മുന്നേ അടിച്ചേല്‍പ്പിച്ചവ ഇന്ന് ആവശ്യങ്ങളായി തോന്നിപ്പിക്കാന്‍ അവര്‍ പഠിച്ചിരിക്കുന്നു എന്നത്. എം.എന്‍ വിജയനെ കടമെടുത്താല്‍ ഇക്കിളിപ്പെടുത്തലും ഓഫറുകള്‍ ആയും മുതലാളിത്തം അതിന്റെ പ്രവര്‍ത്തനരീതി മാറ്റിയിരിക്കുന്നു എന്ന് തന്നെ വേണം പറയാന്‍.

ഇവിടെ സംഭവിച്ചത് ഉള്ളവനും ഇല്ലത്തവനും തമ്മിലുള്ള അന്തരം കുറയുകയല്ല. ഇവ രണ്ടിനും ഇടയിലെ പ്രയോഗത്തിലെ മാറ്റമാണ്. മുന്നേ ഭരണകൂടം ഭയന്നത് സംഘടിത ശക്തികളെ ആണെങ്കില്‍ ഇന്ന് പ്രഥമ ദൃഷ്ട്യാ അസംഘടിതം എന്ന് തോന്നുന്ന  മുന്നേറ്റങ്ങളെയും ഭരണകൂടം ഭയന്ന് തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍.

എഴുപതുകളിലെ അനാര്‍ക്കോ കമ്മ്യൂണിസ്റ്റുകളെ ഇല്ലാതാക്കാന്‍ നിക്‌സണ്‍ എന്ന അമേരിക്കന്‍ പ്രസിഡന്റ് കാണിച്ച അതെ തന്ത്രമാണ് ഏതാനും ദിവസങ്ങളായ് ഈ രണ്ടു മാധ്യമങ്ങളും മത്സരിച്ചു ചെയ്യുന്നത്. മയക്കുമരുന്നുകളുടെ നിയന്ത്രണത്തിനു പിന്നിലുള്ള വര്‍ണവിവേചനം എന്ന വിഷയത്തില്‍ അമേരിക്കയിലെ തന്നെ സ്‌റ്റേറ്റ് ഫെഡറല്‍ ജഡ്ജ് ആയ ഫ്രഡറിക്ക് എല്‍ ബ്ലോക്ക് തന്റെ പുസ്തകത്തില്‍  (Dsirobed: An Inside Look at the Life and Work of a Federal Trial Judge.) നടത്തുന്ന ചില പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്.

“1875 ല്‍ ആണ് അമേരിക്കയില്‍ ആദ്യമായി മയക്കുമരുന്നുകള്‍ കുറ്റകരമായി കണക്കാക്കുന്നത്. ഏതു തരത്തിലാണോ അമേരിക്കയില്‍ മദ്യപാനം എന്നുള്ളത് ഒരു സംസ്‌കാരത്തിന്റെ ഭാഗമായത് അതുപോലെ ഓപ്പിയം എന്നത് ജീവിതരീതിയുടെ ഭാഗമാക്കി കണ്ട ചൈനക്കാരോടുള്ള വിവേചനമാണ് ഓപ്പിയം നിരോധിക്കാന്‍ ഇടയാക്കിയത്.

പിന്നീട് രണ്ടു മാധ്യമങ്ങളിലായ് അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ കൊക്കെയിന്‍ ഉപയോഗിക്കുന്നത് അവരിലെ കുറ്റവാളിയെ ഉണര്‍ത്തും എന്ന് വന്ന റിപ്പോര്‍ട്ട് ആണ് കൊക്കെയിന്‍ നിരോധനത്തിലെത്തിച്ചത്. അമേരിക്കയില്‍ എത്തിയിരുന്ന മെക്‌സിക്കക്കാര്‍ക്ക് എതിരെയാണ് കഞ്ചാവ് നിരോധനം പ്രാബല്യത്തില്‍ വന്നത്.

അടുത്തപേജില്‍ തുടരുന്നു


ചെഗുവേരയെ എങ്ങനെ കണ്ണാടികൂട്ടിലെ വില്‍പന ചരക്കാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചോ, അതെപോലെ മാര്‍ലിയെയും കേവലം മയക്കുമരുന്നിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി അവര്‍ മാറ്റാന്‍ ശ്രമിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാനാകില്ല. അത് തന്നെയാണ് എല്ലാ കാലത്തും ഭരണകൂടത്തെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങള്‍ ചെയ്തു പോവുന്നതും.


നൂറു വര്‍ഷം മുന്നേ നിരോധിച്ച ഇത്തരം മയക്കുമരുന്നുകളുടെ ഉപയോഗം മനുഷ്യരെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ച് ശാസ്ത്രീയമായ ഒരു പഠനവും ഇതുവരെ നടന്നിട്ടില്ല. ഇതില്‍ വര്‍ണവിവേചനമല്ലാതെ ശാസ്ത്രീയത നിലനില്‍ക്കുന്നില്ല. വര്‍ഷങ്ങളായി അത് തുടര്‍ന്ന് പോവുന്നു എന്ന് മാത്രം. (സാന്ദര്‍ഭികമായ് പറയട്ടെ യു.എസ്സിലെ കോളറാടോ കഞ്ചാവ് നിയമവിരുദ്ധം അല്ലാത്ത ആദ്യ സംസ്ഥാനമായ് പ്രഖ്യാപിച്ചു)

എന്നാല്‍ ബോബ് മാര്‍ലിയെ മയക്കുമരുന്നിന്റെ ചിഹ്നം മാത്രമായി കാണുന്ന ഈ മാധ്യമങ്ങള്‍ അത് ചെയ്യുന്നത് അറിവില്ലായ്മയുടെ ഭാഗമായാണെന്ന് കരുതി തള്ളികളയാന്‍ നമുക്കാവില്ല.

ലോകത്ത് മാറി വരുന്ന സാഹചര്യങ്ങള്‍ ഭരണകൂട താത്പര്യങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം ഉയര്‍ന്നു വരുന്ന എല്ലാവിധ ജനകീയ സമരങ്ങളേയും  സ്വതന്ത്രമായി നില്‍ക്കുന്ന ഇടതുപക്ഷ ശക്തികളേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും, സ്വവര്‍ഗ ലൈംഗികതയേയും, ദളിത് അവകാശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുമൊക്കെ ഭരണകൂടത്തെ ഭയപ്പെടുത്തുന്നുണ്ട് എന്ന് തന്നെ വേണം കണക്കാക്കാന്‍.

ചെഗുവേരയെ എങ്ങനെ കണ്ണാടികൂട്ടിലെ വില്‍പന ചരക്കാക്കി മാറ്റാന്‍ അവര്‍ ശ്രമിച്ചോ, അതെപോലെ മാര്‍ലിയെയും കേവലം മയക്കുമരുന്നിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി അവര്‍ മാറ്റാന്‍ ശ്രമിക്കുന്നു എന്നതില്‍ അത്ഭുതപ്പെടാനാകില്ല. അത് തന്നെയാണ് എല്ലാ കാലത്തും ഭരണകൂടത്തെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങള്‍ ചെയ്തു പോവുന്നതും.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജനകീയ സമരങ്ങളെ ഹെര്‍ബര്‍ട്ട്  മാര്‍ക്യൂസ് പുത്തന്‍ ഇടതുപക്ഷ സങ്കല്‍പം അവതരിപ്പിച്ച കാലത്തോട് ഉപമിക്കുകയല്ല. അനാര്‍ക്കോ  കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത് വിശാലമായ പ്രതിരോധം ഒരു കാലത്തെയും അതിനുശേഷം വന്ന സംസ്‌കാരബോധത്തെയും തിരുത്തിയെഴുതുകയായിരുന്നു. അന്നും അവരെ ഹിപ്പികള്‍ എന്നു വിളിച്ചു പരിഹസിച്ചതു നമ്മുടെ രാഷ്ട്രീയ ജീര്‍ണതയാണ് എന്ന് ഓര്‍മിപ്പിക്കുന്നു.

സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സങ്കല്പം ഒരിക്കലും പൂര്‍ണമല്ല. ഒരു വ്യക്തി സമൂഹ ജീവിയാണ് എന്നതിനോടൊപ്പം എന്തും പരീക്ഷിക്കാനും സ്വീകരിക്കാനും സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര വ്യക്തിയാണ് എന്നുമുള്ള പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ ബോധത്തെയും ഓര്‍മിപ്പിക്കുന്നു. ഒപ്പം മുഖ്യധാരാ സംസ്‌കാരം പകരുന്ന ചരിത്രപാഠം പഠിക്കുന്ന വിദ്യാര്‍ത്ഥികളെയല്ല “ചരിത്രബോധം” ഉള്ള “ഹിപ്പികള്‍” ആണ് നമുക്ക് വേണ്ടത് എന്നും.

We use cookies to give you the best possible experience. Learn more