| Friday, 26th January 2024, 8:00 pm

മറിമായം സംവിധായകന്റെ 'പഞ്ചായത്തു ജെട്ടി' പൂർത്തിയായി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പഞ്ചായത്തു ജെട്ടി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായത്. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. പ്രേം പെപ് കോ-ബാലൻ.കെ.മങ്ങാട്ട് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്.

കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ അവതരിപ്പിച്ചാണ് മറിമായം പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്. പഞ്ചായത്തു ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്.


അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്. മറിമായം പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു സലിം കുമാറും മുഖ്യമായ ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

സന്തോഷ് വർമയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ, കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് -ഹസൻ വണ്ടൂർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രഭാകരൻ കാസർകോഡ്, പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി.
വാഴൂർ ജോസ്, ഫോട്ടോ – സലീഷ് ചെരിങ്ങോട്ടുക.

Content Highlight: ‘boat jetty’ movie’s shooting finished

Latest Stories

We use cookies to give you the best possible experience. Learn more