| Saturday, 15th May 2021, 6:21 pm

തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് മുങ്ങി; എട്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവരത്തി: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി പരാതി. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്.

മുരുഗന്‍ തുണൈ എന്ന ബോട്ടാണ് അതിശക്തമായ കാറ്റിലും മഴയിലും പെട്ട് മുങ്ങിയത്. ബോട്ടില്‍ എട്ടുപേരുണ്ടായിരുന്നെന്നാണ് സൂചന.

തമിഴ്‌നാട്ടിലെ നാഗപട്ടണം സ്വദേശികളും ഓഡീഷ സ്വദേശികളുമാണ് മുങ്ങിയ ബോട്ടില്‍  ഉണ്ടായിരുന്നത്.

കോസ്റ്റ്ഗാര്‍ഡ് സംഭവ സ്ഥലത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. ബോട്ടിലുണ്ടായിരുന്നവരെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

കേരളത്തില്‍ വടക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റിലും മഴയിലും പെട്ട് നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ കടല്‍ക്ഷോഭവും രൂക്ഷമാണ്.

നാളെ കഴിഞ്ഞേ കാറ്റിന്റെയും മഴയുടെയും ശക്തി കുറയുകയുള്ളു എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രളയസാധ്യതയുണ്ടെന്നും കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയസാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Boat dawned near Lakshdweep

We use cookies to give you the best possible experience. Learn more