ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി 5 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 18th May 2013, 12:46 pm
[]കവരത്തി: ലക്ഷദ്വീപില്‍ ബോട്ട് മുങ്ങി അഞ്ച് പേര്‍ മരിച്ചു. ഒരു സ്ത്രീയും രണ്ട് കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് മരണപ്പെട്ടത്. നാല് പേരുടെ നില ഗുരുതരമാണ്.
ലക്ഷദ്വീപിലെ കടമത്ത് ദ്വീപില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്. അല്‍ അമീന്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ആകെ 27 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്്. നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.[]
മൂസ(45), മുഹമ്മദ് കോയ(50), സൈനബി(52) എന്നിവരും 2 കുട്ടികളുമാണ് മരിച്ചത്. ലക്ഷദ്വീപ് ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ ഉദ്യോഗസ്ഥമനാണ് മൂസ അപകടത്തില്‍ പെട്ട പത്ത് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
കടല്‍ ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ മെയ് 15ന് ശേഷം സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.