ബി.എം.ഡബ്ല്യുവിന്റെ മൂന്നാം തലമുറക്കാരനായ എക്‌സ്3 എക്‌സ്‌ഡ്രൈവ് 20ഡി എം സ്‌പോര്‍ട് ഇന്ത്യയില്‍ അവതരിക്കുന്നത് പുത്തന്‍ ഫീച്ചറുകളുമായി . എക്‌സ്3 നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് എം സ്‌പോര്‍ട്.
ഇന്ത്യയില്‍ എക്‌സ്ലൈനിന് പകരമായാണ് എം സ്‌പോര്‍ടിനെ ബി.എം.ഡബ്ല്യു അവതരിപ്പിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിലായിരിക്കും മോഡല്‍ അവതരിക്കുക.
എഞ്ചിനില്‍ മാറ്റമൊന്നും ഇല്ലെങ്കിലും നിരവധി പുത്തന്‍ ഫീച്ചറുകളാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ് 20ഡി എം സ്‌പോര്‍ടിനെ മികവുറ്റതാക്കുന്നത്. എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുക്കിയ എം ബാഡ്ജിംഗ്, “എം” എയറോഡൈനാമിക് പാക്കേജ്, എം സ്‌പോര്‍ട് ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ്, ഡ്രൈവര്‍ സ്‌പോര്‍ട്‌സ് സീറ്റ് എന്നിങ്ങനെ പുതിയ പതിപ്പില്‍ നിരവധി ഫീച്ചറുകള്‍ അണിനിരത്തിയിരിക്കുന്നു.
കൂടാതെ വലുപ്പമേറിയ 18 ഇഞ്ച് അലോയ് വീലുകള്‍ എം സ്‌പോര്‍ടിന്റെ കരുത്ത് ഒന്നു കൂടി വര്‍ധിപ്പിക്കുന്നു. 205 വാട്ട് 9 സ്പീക്കര്‍ സെറ്റപ്പോട് കൂടിയ വലിയ 8.8 ഇഞ്ച് ഐഡ്രൈവ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം.
രണ്ട് 12വി പവര്‍ സോക്കറ്റുകള്‍ ഉള്‍പ്പെടുന്ന സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ്, സ്റ്റോറേജ് നെറ്റുകള്‍, രണ്ട് കപ്പ് ഹോള്‍ഡറുകള്‍ ഒരുങ്ങുന്ന റിയര്‍ ആംറെസ്റ്റ് എന്നിവ ഇന്റീരിയറിലെ മറ്റു പ്രധാന ആകര്‍ഷണങ്ങളാണ്.
മെല്‍ബണ്‍ റെഡ്, സ്‌പേസ് ഗ്രെയ്, കാര്‍ബണ്‍ ബ്ലാക്, ആല്‍പൈന്‍ വൈറ്റ് എന്നിങ്ങനെയാണ് എം സ്‌പോര്‍ടില്‍ ലഭ്യമായ നിറഭേദങ്ങള്‍. അതേസമയം ബേസ് വേരിയന്റ് എക്‌സ്പഡീഷനില്‍ ബ്ലൂ കളര്‍ സ്‌കീമും ഒരുങ്ങുന്നുണ്ട്.
54 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു എക്‌സ്3 ടോപ് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില.