ബി.എം.ഡബ്ലൂ മിനി ഇന്ത്യയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th April 2012, 12:17 pm
ജര്‍മ്മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ലു പുതിയ മോഡല്‍ ഐക്കണിക് മിനി ഇന്ത്യയില്‍ പുറത്തിറക്കി. ഈ കാറിന്റെ നൂറാമത്തെ മാര്‍ക്കറ്റാണ് ഇന്ത്യ.
മിനിയുടെ അഞ്ച് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. കൂപ്പര്‍, കൂപ്പര്‍ എസ്, കൂപ്പര്‍ കണ്‍വേര്‍ഷ്യബിള്‍, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍, കൂപ്പര്‍ എസ് കണ്‍ട്രിമാന്‍ ഹൈ എന്നിവയാണിവ. 25 ലക്ഷത്തിന് മുകളിലാണ് ഈ കാറിന്റെ വില.
ജനുവരിയില്‍ ഒരു ഓട്ടോ എക്‌സ്‌പോയില്‍ ഈ കാര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത മാസം മുതല്‍ മുംബൈയിലെ ഷോറൂമുകളില്‍ ഇവ വില്പനയ്‌ക്കെത്തും.
” മിനി ബ്രാന്റിനെ ഇന്ത്യയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതിനാണ് ഈ വര്‍ഷം പ്രധാനമായും ശ്രദ്ധ നല്‍കുന്നത്” ബി.എം.ഡബ്ലു ഇന്ത്യയുടെ പ്രസിഡന്റ് ആന്‍ഡ്രിയാസ് സച്ചാസ് പറഞ്ഞു. ഏകദേശം 100 ബുക്കിംഗുകള്‍ ഇതിനകം തന്നെ ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.