| Saturday, 4th February 2017, 3:01 pm

എയര്‍ബാഗ് തകരാര്‍ ബി.എം. ഡബ്ല്യൂ തിരിച്ച് വിളിച്ചത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എസ്: എയര്‍ബാഗുകളിലെ തകരാറിനെ തുടര്‍ന്ന് നോര്‍ത്ത് അമേരിക്കയില്‍ ബി.എം.ഡബ്ല്യൂ തിരിച്ച് വിളിച്ചത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍. 2000 മുതല്‍ 2002 വരെ സീരീസില്‍പ്പെട്ട കാറുകളും 2001 മുതല്‍ 2001 വരെ സീരീസില്‍പ്പെട്ട മോഡലുകളുമാണ് തിരിച്ചുവിളിക്കുന്നത്.

ഡ്രൈവറുടെ സൈഡില്‍ തയ്യാറാക്കിയിട്ടുള്ള എയര്‍ബാഗുകള്‍ അപകടമുണ്ടാകുന്നതോടെ അതീവശക്തിയോടെ പൊട്ടിത്തെറിച്ച് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചുവിളിക്കുന്നത്.


Dont Miss പിണറായിയെ തള്ളി റവന്യൂമന്ത്രി: ലോ അക്കാദമി ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം തുടരും


ഇത്തരത്തില്‍ എയര്‍ബാഗുകള്‍ മാറ്റിവെക്കണമെന്ന് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ സൗജന്യമായിഅത് ചെയ്തുകൊടുക്കുമെന്നും കമ്പനി അറിയിച്ചു.

2017 മാര്‍ച്ച് 17 വാഹനങ്ങള്‍ തിരികെ വിളിച്ചുതുടങ്ങുമെന്നാണ് അറിയുന്നത്. യു.എസില്‍ മാത്രം 16 പേര്‍ അപകടത്തെത്തുടര്‍ന്ന് എയര്‍ബാഗ് പൊട്ടിത്തെറിച്ച് മരണപ്പെടുകയും 180 ഓളം അപകടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more