| Monday, 10th December 2012, 1:02 pm

ബി.എം.ഡബ്ല്യൂ എം3 ലിമിറ്റഡ് എഡിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.എം.ഡബ്ല്യൂയുടെ പുതിയ മോഡല്‍ എം3 ലിമിറ്റഡിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ പുറത്തിറങ്ങി. പുതിയ മോഡല്‍ വെറും 54 എണ്ണം മാത്രമാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം കൂടുതല്‍ എണ്ണം വിപണിയിലെത്തിക്കുമെന്നും ബി.എം.ഡബ്ല്യൂ അറിയിച്ചിട്ടുണ്ട്.[]

70.61 ലക്ഷം രൂപയാണ് കാറിന്റെ വില. ഫ്രോസണ്‍ ബ്ലാക്ക് മെറ്റാലിക് പെയിന്റോടെ എത്തുന്ന എം3 ഇതിന്റെ ബ്ലാക്ക് വീല്‍സുമായി ഏറെ ഇണങ്ങുന്ന രീതിയിലാണ്.

ഏറെ ആഢംഭര പൂര്‍ണമായ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുവാന്‍ കാര്‍ റൈസിങ് വിജയിയായ ബ്രൂണോ സ്‌പെങ്‌ലറുടെ ഓട്ടോഗ്രാഫുമുണ്ട്.

ലിമിറ്റഡ് എഡിഷനിലെ 54 എണ്ണവും വ്യത്യസ്ത മാര്‍ക്കറ്റുകളിലേക്ക് അയക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ മാര്‍ക്കറ്റുകളിലാണെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡല്‍ എത്താനുള്ള സാധ്യത ഇല്ലെന്നാണ് അറിയുന്നത്.

ഡി.ടി.എം റേസ് സീരീസില്‍ പെട്ട കാറാണ് എം3. അടുത്ത വര്‍ഷം കാറിന്റെ നിര്‍മാണം നടക്കുന്നതോടെ വിലയില്‍ വീണ്ടും വര്‍ധവുണ്ടാകുമെന്നാണ് അറിയുന്നത്.

We use cookies to give you the best possible experience. Learn more