ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടില്‍ ഐ.എ.എ ഓട്ടോ ഷോയുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തിനിടെ ബി.എം.ഡബ്ല്യു ചീഫ് എക്സിക്യുട്ടീവ് ഹെരാള്‍ഡ് ക്രൂഗര്‍ തളര്‍ന്നുവീണു.
മെയ് മുതലാണ് ബി.എം.ഡബ്ല്യുയുടെ തലവനായി 49കാരനായ ക്രൂഗര്‍ വന്നത്. ഷോയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെ അദ്ദേഹം തളര്‍ന്നു വീഴുകയായിരുന്നു. പെട്ടെന്നു തന്നെ രണ്ടു അംഗരക്ഷകര്‍ അദ്ദേഹത്തെ എഴുന്നേല്‍പ്പിച്ചു.
വിദേശയാത്ര കഴിഞ്ഞു ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹം തിരിച്ചെത്തിയത്. രാവിലെ മുതല്‍ ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന് ആദ്യനോട്ടത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
1,000 എക്സിബിറ്റേഴ്സ് പങ്കെടുക്കുന്ന ഓട്ടോ ഷോയില്‍ ബി.എം.ഡബ്ല്യു, വോള്‍സ്വാഗന്‍, ഡെയ്മംലര് തുടങ്ങിയ കമ്പനികളാണ് മുന്‍നിരയിലുള്ളത്.