| Thursday, 5th July 2018, 12:02 am

മിസോറാമിലെ നീലപര്‍വതം അഥവാ ഫോങ്പുയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടക്കു കിഴക്കന്‍ ഇന്ത്യയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മിസോറാം. കാടും വെള്ളച്ചാട്ടങ്ങളും ഗുഹകളും ഹില്‍ സ്റ്റേഷനുകളും ഒക്കെയായി യാത്രികരെ ആകര്‍ഷിക്കുന്ന ഇവിടെ വിനോദസഞ്ചാരികള്‍ക്ക് അറിയാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്.

മിസോറാമില്‍ എത്തിയാല്‍ സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമുണ്ട്. ഫോങ്പുയി അഥവാ നീലപര്‍വതം. ലുഷായ് മലനിരകളില്‍ ഏറ്റവും ഉയരം കൂടിയ സ്ഥലമാണ് ഫോങ്പുയി.


Also Read:  അധികാരത്തര്‍ക്കം; ദല്‍ഹിയെപ്പോലെയല്ല പുതുച്ചേരിയെന്ന് സുപ്രീംകോടതി


അര്‍ധവൃത്താകൃതിയിലുള്ള കിഴക്കാംതൂക്കായ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 2157 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഫോങ്പുയി മിസോറാമിലെ ഏറ്റവും ഉയരമേറിയ പര്‍വതങ്ങളിലൊന്നാണ്.

തലസ്ഥാനമായ ഐസ്വാളില്‍ നിന്നും 300 കിലോമീറ്റര്‍ ദൂരം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം സഞ്ചാരികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും എത്തിപ്പെടാന്‍ സാധിക്കില്ല. ഇവിടുത്തെ ആളുകള്‍ ഏറെ വിശുദ്ധമായി കാണുന്ന പര്‍വതമാണിത്.

നാടോടി കഥകളുടെയും നാടോടി വിശ്വാസങ്ങളുടെയും പഴമപേറുന്ന പര്‍വതംകൂടിയാണിത്. ലായ് ഭാഷയില്‍ ഫോങ് എന്നു പറഞ്ഞാല്‍ പുല്‍മേട് എന്നും പുയി എന്നു പറഞ്ഞാല്‍ വലുത് അല്ലെങ്കില്‍ മഹത്തരമായത് എന്നുമാണ് അര്‍ഥം.

ഗ്രേറ്റ് മെഡോ എന്നാണ് ഇത് അറിയപ്പെടുന്നത്. മിസോറാം ഗോത്രവര്‍ഗക്കാരെ സംബന്ധിച്ചെടുത്തോളം അവരുടെ ദൈവങ്ങള്‍ വസിക്കുന്ന ഇടം കൂടിയാണിത്.


Also Read:  ദല്‍ഹിയിലെ അധികാരത്തര്‍ക്കം; പുനരവലോകന ഹരജിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


മലമേടുകളില്‍ കാണപ്പെടുന്ന പ്രത്യേകതരം ആടുകളാണ് ഇവിടുത്തെ താമസക്കാര്‍. മാത്രമല്ല, പ്രാദേശിക വിശ്വാസങ്ങളനുസരിച്ച് ആത്മാക്കളും ഭൂതപ്രേതങ്ങളും അധിവസിക്കുന്ന സ്ഥലമാണിതെന്നും വിശ്വാസമുണ്ട്.

കുന്നുകളും പാറകളും നിറഞ്ഞിരിക്കുന്ന ഇവിടെ കാണാനായി ഒരുപാടുണ്ട്. കുത്തനെയുള്ള മലഞ്ചെരിവുകളും മനോഹരമായ ഭൂപ്രകൃതിയും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍.

ഐസ്വാളില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫോങ്പുയി ദേശീയോദ്യാനമാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഫോങ്പുയിയില്‍ നിന്നാണ് ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്.

പര്‍വതങ്ങളില്‍ നിന്നുള്ള മഞ്ഞ് ഈ പ്രദേശത്തെയാകെ എല്ലായ്‌പ്പോഴും പൊതിഞ്ഞു നില്‍ക്കും. ഫോങ്പുയി ദേശീയോദ്യാനത്തിനകത്തായാണ് ഫോങ്പുയി മലനിരകള്‍ സ്ഥിതി ചെയ്യുന്നത്.

വംശനാശഭീഷണി നേരിടുന്ന സസ്യ വര്‍ഗങ്ങള്‍ മുതല്‍ കടുവ, കരടി, പുള്ളിപ്പുലികള്‍ തുടങ്ങിയവയെ ഇവിടെ കാണാം. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയത്തു മാത്രമേ മിസോറാം സര്‍ക്കാര്‍ ഫോങ്പുയി മലകളിലേക്ക് പ്രവേശനം അനുവദിക്കാറുള്ളൂ.

എങ്ങനെ എത്തിച്ചേരാം

ലിങ്കുയി എയര്‍പോര്‍ട്ടാണ് മിസോറാമിലെ ഏക വിമാനത്താവളം. ഇവിടെ നിന്നും ഫോങ്പുയിലെത്താന്‍ 300 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം. കൊല്‍ക്കത്തയിലേക്കും ഗുവാഹത്തിയിലേക്കും ഇവിടെനിന്നും വിമാനങ്ങള്‍ ഉണ്ട്.


Also Read;  അതിനെല്ലാം ഉപരി കൊച്ചുണ്ണിയില്‍ കേരളം കാത്തിരിക്കുന്ന ഒരു ‘രഹസ്യവുമുണ്ട്’; വൈറലായി കായംകുളം കൊച്ചുണ്ണിയുടെ അണിയറ രഹസ്യങ്ങള്‍


ഐസ്വാളില്‍ നിന്നും 158 കിലോമീറ്റര്‍ അകലെയുള്ള സില്‍ച്ചാറാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. റോഡ് വഴിയുള്ള യാത്രയാണ് ഇവിടേക്ക് നല്ലത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ മിക്ക നഗരങ്ങളും ഇവിടവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more