national news
ബി.ജെ.പി മന്ത്രിയുടെ 'സെക്‌സ് സി.ഡി'ക്ക് പിന്നാലെ ബ്ലൂ ബി.ജെ.പി ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 04, 06:30 am
Thursday, 4th March 2021, 12:00 pm

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ ബി.ജെ.പി മന്ത്രി രമേശ് ജാര്‍ക്കിഹോളി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ നാണംകെട്ട് ബി.ജെ.പി.

ബി.ജെ.പിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതിന് പിന്നാലെ ബ്ലൂ ബി.ജെ.പി എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകളാണ് bluebjp ഹാഷ്ടാഗില്‍ ട്വീറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

25 കാരിയായ പെണ്‍കുട്ടിയെ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി നിരന്തരം പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പൊലീസിന് പരാതി ലഭിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനായ ദിനേഷ് കലഹള്ളി പരാതിയോടൊപ്പം മന്ത്രിയുടേയും യുവതിയുടേയും സ്വകാര്യദൃശ്യങ്ങളും ഫോണ്‍ സംഭാഷണങ്ങളും അടങ്ങിയ സിഡിയും നല്‍കിയിരുന്നു.

പുറത്തുവന്ന ക്ലിപ്പുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ രമേശ് ജാര്‍ക്കി ഹോളി മന്ത്രിസ്ഥാനം രാജിവെച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: #Blue BJP temding in Twitter