തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ യുവാക്കളോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് കഴിഞ്ഞവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്തദാനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്തദാനത്തിന് കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമെ രക്തദാനം ചെയ്യാന്‍ പാടുള്ളൂ.
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആള്‍ക്കൂട്ടം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനസാധ്യത കൂടുതലാണ്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കി. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം. ആരാധനാലയങ്ങളിലും കര്‍ശനനിയന്ത്രണം വേണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക