കോഴിക്കോട്: ഫാസിസത്തിനെതിരെ ഭരണഘടന സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ രക്തദാനസമരം സംഘടിപ്പിക്കുന്നു. കോഴിക്കോട് എരഞ്ഞിക്കലില്‍ ‘മതേതരത്വം ഇന്ത്യന്‍ രക്തം’ എന്ന പേരിലാണ് രക്തദാന പ്രതിരോധ സമരം സംഘടിപ്പിക്കുന്നത്.
രാവിലെ 8.30 മുതല്‍ 12.30 വരെയാണ് എരഞ്ഞിക്കല്‍ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ പ്രദേശവാസികള്‍ രക്തം നല്‍കി ഫാസിസത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്നത്.
രാജ്യം ഫാസിസത്തിന്റെ പിടിയിലാണെന്നും ഭരണഘടനയേയും മതനിരപേക്ഷതയേയും ജനാധിപത്യത്തേയും സംരക്ഷിക്കുന്നതിനായാണ് രക്തദാനത്തിനിറങ്ങിയതെന്നുമാണ് സംഘാടകര്‍ പറയുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം വിവിധരീതിയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.
കേന്ദ്രസര്‍വ്വകലാശാലകളിസും രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടി നേതാകളും വിദ്യാര്‍ത്ഥികളും അടക്കം ഭരണഘടനയില്‍ വിശ്വസിക്കുന്ന ഓരോ പൗരനും പൗരത്വഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങുകയാണ്.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് മുക്കത്ത് ഹിന്ദു ധര്‍മ സംരക്ഷണസമിതിയുടെ നേതൃത്വത്തിലും ഉപവാസ സമരം നടത്തിയിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ