സ്ത്രീകളിലെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ആര്‍ത്തവം. ഓരോ സ്ത്രീകളുടെ ശരീരഘടന അനുസരിച്ച് ആര്‍ത്തവ കാലത്ത് പുറംതള്ളുന്ന രക്തത്തിന്റെ സ്വഭാവത്തിലും മാറ്റം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ പലരിലും ആര്‍ത്തവ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത് സാധാരണ കാര്യമാണെങ്കിലും രക്തം കട്ടപിടിക്കുന്നതിന്റെ അളവ് കൂടൂന്ന അവസ്ഥകളുണ്ടായാല്‍ അതിനെ നിസ്സാരമാക്കിക്കളയരുതെന്ന് വിദഗ്ധര്‍ പറയുന്നു.
ആര്‍ത്തവ കാലങ്ങളില്‍ അമിത രക്ത സ്രാവം ഉണ്ടാകുന്നവരിലാണ് സാധാരണയായി രക്തം കട്ടപിടിക്കുന്ന അവസ്ഥ കാണപ്പെടാറുള്ളത്. ചെറിയ തോതില്‍ ഉണ്ടാകുന്ന ഇത്തരം അവസ്ഥയില്‍ അധികം വ്യാകുലപ്പെടേണ്ടതില്ല.
ALSO READ: സൂക്ഷിക്കണം ഫിഷ് സ്പാ; ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്.ഐ.വി വരെ ബാധിച്ചേക്കാം
എന്നാല്‍ പുറംതള്ളുന്ന കട്ടപിടിച്ച രക്തത്തിന് ഒരു ഗോള്‍ഫ് ബോളിനേക്കാള്‍ വലിപ്പമുണ്ടെങ്കില്‍ അവ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
അമിതമായി ആര്‍ത്തവം രക്തം കട്ടപിടിക്കുന്നവരില്‍ പല രീതിയില്‍ ഉള്ള ആരോഗ്യപ്രശ്നങ്ങളാണ് കണ്ട് വരുന്നത്. ഗര്‍ഭാശയത്തില്‍ മുഴ, ഗര്‍ഭമലസല്‍, ആര്‍ത്തവ വിരാമം, ഗര്‍ഭാശയ അര്‍ബുദം, അമിതവണ്ണം എന്നിവയാണ് പ്രധാനമായും രോഗലക്ഷണമായി ഡോക്ടര്‍മാര്‍ പറയുന്നത്.
അതിനാല്‍ തന്നെ സാധാരണതോതില്‍ ആര്‍ത്തവ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായാല്‍ അധികം വൈകാതെ തന്നെ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് വേണ്ട വിധത്തിലുള്ള ചികില്‍സ ആരംഭിക്കാം. അതേസമയം ആര്‍ത്തവ സമയത്ത് അമിത രക്തസ്രാവം, ക്ഷീണം, വിളര്‍ച്ച എന്നീ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ വിദഗ്ധ ചികില്‍സ ഉറപ്പാക്കേണ്ടതാണ്.