ബ്ലഡ് ക്യാന്‍സര്‍ രോഗവും പ്രധാന ലക്ഷണങ്ങളും
Health
ബ്ലഡ് ക്യാന്‍സര്‍ രോഗവും പ്രധാന ലക്ഷണങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th June 2018, 2:34 pm

ശരീരത്തെ ബാധിക്കുന്ന മാരകരോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ അമിത വളര്‍ച്ച മൂലം കലകള്‍ നശിക്കുന്ന രോഗമാണ് ക്യാന്‍സര്‍ എന്നത് എല്ലാവര്‍ക്കും അറിയുന്ന വസതുതയാണ്.

ഓരോ വര്‍ഷവും ഏകദേശം ഒന്നരക്കോടിയിലധികം ജനങ്ങള്‍ക്ക് ക്യാന്‍സര്‍ രോഗം ബാധിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ തന്നെ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

രോഗം വരാനുള്ള പ്രധാന കാരണം നമ്മുടെ ജീവിതശൈലി തന്നെയാണെന്നാണ് വൈദ്യശാസ്ത്രരംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. ഒരു വ്യക്തിയുടെ ജീന്‍, അയാള്‍ ജീവിക്കുന്ന ചുറ്റുപാട് എന്നിവിടങ്ങളിലെ ഘടകങ്ങള്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യതകളിലൊന്നാണെന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.


ALSO READ: ഈന്തപ്പഴം ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ഈ നാല് ഗുണങ്ങളുണ്ട്


രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ക്യാന്‍സര്‍ പൂര്‍ണ്ണമായി ഭേദമാക്കാന്‍ കഴിയുന്നതാണ്. ചില ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയുന്നതാണ്.

ബ്ലഡ് ക്യാന്‍സര്‍

രക്തോല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ബ്ലഡ് ക്യാന്‍സര്‍ അഥവാ ലുക്കീമിയ. തുടക്കത്തില്‍ ചിലപ്പോള്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഈ രോഗം ഉള്ളവരില്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പെട്ടെന്ന കുറഞ്ഞുക്കൊണ്ടിരിക്കും.

രക്തക്കുഴലുകള്‍ പൊട്ടി അമിത രക്തസ്രാവം ഉണ്ടാകുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ അമിത രക്തസ്രാവം ഉണ്ടാകുന്നതിന്റെ ഭാഗമായി രക്തം ത്വക്കില്‍ക്കൂടി വരാനും തൊലിയില്‍ ചുവന്ന പാടുകള്‍ ഉണ്ടാകാനും കാരണമാകുന്നു. ഇടയ്ക്കിടെയുണ്ടാകുന്ന പനിയും ബ്ലഡ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. ഭാരം പെട്ടെന്ന് കുറയുക. മൂക്ക്, മലദ്വാരം എന്നീ ഭാഗങ്ങളില്‍ അമിത ബ്ലീഡിംഗ് ഉണ്ടാകുന്നതും രക്താര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.