ബോളിവുഡ് താരം കരീന കപൂര്‍ ഖാന്‍ ബോളിവുഡില്‍ എത്തിയിട്ട് 20 വര്‍ഷം പിന്നിട്ടു. ഇക്കാലയളവിനിടയില്‍ നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ കരീനയ്ക്കായിട്ടുണ്ട്. എന്നാല്‍ കരീന ചെയ്യാതിരുന്ന ചിത്രങ്ങളുടെ കണക്കെടുത്താല്‍ അവ നടിയുടെ കരിയറിലെ വലിയ നഷ്ടമാണെന്നാതാണ് വ്യക്തമാവുന്നത്. കരീന വേണ്ടെന്നു വെച്ച സിനിമകള്‍ ദേശീയ അവാര്‍ഡുകള്‍ വരെ കരസ്ഥമാക്കുകയും ഈ ചിത്രങ്ങള്‍ മറ്റു നടിമാരുടെ കരിയറിലെ വഴിത്തരിവാവുകയും ചെയ്തു എന്നതാണ് യാഥാര്‍ത്ഥ്യം.
കരീന വേണ്ടെന്നു വെച്ച സിനിമകള്‍
ക്യൂന്‍
കങ്കണ റണൗത്ത് നായികയായി 2013 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്യൂന്‍. വികാസ് ബാല്‍ സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു.
ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് കരീനയെയായിരുന്നു. എന്നാല്‍ കരീന ഈ അവസരം നിരസിക്കുകയായിരുന്നു. പിന്നീടൊരു അഭിമുഖത്തില്‍ നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കതിയത്.
കരീന നിരസിച്ച റോള്‍ കങ്കണ ഗംഭീരമാക്കുകയും ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് കങ്കണ കരസ്ഥമാക്കുകയും ചെയ്തു. അക്കാലത്ത് കരിയറില്‍ ശ്രദ്ധിക്കപ്പെടാതിരുന്ന കങ്കണ ബോളിവുഡില്‍ മുന്‍നിരയിലേക്ക് ശ്രദ്ധിക്കപ്പെടുന്നത് ക്യൂന്‍ എന്ന സിനിമയിലൂടെയാണ്.
രാം ലീല
നടി ദീപിക പദുകോണിന്റെ കരിയറിലെ വഴിത്തിരിവായ സിനിമയായിരുന്നു രാം ലീല. സജ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തില്‍ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് കരീനയെ ആയിരുന്നു. കരീന ചിത്രത്തിനായി കോസ്റ്റിയൂം ട്രയല്‍ വരെ നടത്തിയിരുന്നു. എന്നാല്‍ അവസാന നിമഷം കരീന ഈ അവസരം വേണ്ടെന്നു വച്ചു.
പിന്നീടാണ് ചിത്രത്തിനായി ദീപികയെ തെരഞ്ഞെടുത്തത്. ദീപിക ചിത്രത്തില്‍ അവിസ്മരണീയമായ അഭിനയം കാഴ്ച വെക്കുകയും ആരാധക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു.
ഫാഷന്‍
മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത് 2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഫാഷന്‍. നടി പ്രിയ ചോപ്ര ആണ് ചിത്രത്തിലെ നായികയെ അവതരിപ്പിച്ചത്. ഫാഷനിലെ അഭിനയത്തിന് പ്രിയങ്ക ആ വര്‍ഷത്തെ ദേശീയ അവാര്‍ഡും കരസ്ഥമാക്കി.
എന്നാല്‍ ഈ ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് കരീനയെ ആയിരുന്നു. എന്നാല്‍ കരീന ഈ ചിത്രം ചെയ്തില്ല.
ഫാഷന്‍ വന്‍ വിജയമായതിനു ശേഷം കരീന പിന്നീട് മധുര്‍ ഭണ്ടാര്‍ക്കറിന്റെ ഹീറോയിന്‍ എന്ന ചിത്രത്തില്‍ നായികയായെത്തി. എന്നാല്‍ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.
ചെന്നൈ എക്‌സ്പ്രസ്
ഷാരൂഖ് ഖാന്‍-ദീപിക ജോഡിയുടെ എക്കാവലത്തെയുപം മികച്ച ഹിറ്റാണ് ചെന്നൈ എക്‌സ്പ്രസ്. ദീപിക സൂപ്പര്‍ താര പദവിയിലെത്തിന്നുതിലേക്ക് സുപ്രധാന പങ്കു വഹിച്ച ചിത്രം. എന്നാല്‍ ഈ ചിത്രത്തിലും നായികയാവേണ്ടിയിരുന്നത് കരീനയായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കരീനയ്ക്കായില്ല.
ദില്‍ ദഡക്‌നേ ദോ
സോയ അക്തര്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ദില്‍ ദടക്‌നേ ദൊയില്‍ പ്രിയങ്ക ചോപ്രയും രണ്‍വീര്‍ സിംഗും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കായി ആദ്യം സമീപിച്ചത് കരീനയെയും രണ്‍ബീര്‍ കപൂറിനെയും ആയിരുന്നു. എന്നാല്‍ ഇവര്‍ രണ്ടു പേരും ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല.
പിന്നീട് സമീപിച്ച പ്രിയങ്ക ചോപ്രയും രണ്‍വീര്‍ സിംഗും ചിത്രത്തിലെ ആയെഷ, കബീര്‍ മെഹ്‌റ എന്നീ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിക്കുകയും ഇരുവരുടെയും കരിയറിലെ മികച്ച സിനിമ ആയി ദില്‍ ദഡക്‌നേ ദോ മാറുകയും ചെയ്തു.
ഈ ചിത്രങ്ങള്‍ക്കു പുറമെ കല്‍ ഹോന ഹോ, ഹം ദില്‍ കേ ചുകേ സനം, ബ്ലാക്ക് എന്നീ സിനിമകളും കരീന കപൂര്‍ നിരസിച്ചതാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക