കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
Kerala News
കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd June 2019, 9:45 am

തിരുവനന്തപുരം: കാഴ്ച ശക്തിയില്ലാത്ത ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് ലോട്ടറി മോഷ്ടിച്ച വ്യക്തിയെ പിടികൂടി. എറണാകുളം ചമ്പക്കര സ്വദേശി സുനില്‍കുമാറിനെയാണ് പൊലീസ് പിടികൂടിയത്.

ഇയാള്‍ക്കെതിരെ കൊച്ചിയിലും തൃശ്ശൂരിലും ട്രെയിനില്‍ മോഷണം നടത്തിയതിന് കേസുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് ലോട്ടറി വില്‍പ്പനക്കാരന്റെ അടുക്കല്‍ നിന്ന് 23 ലോട്ടറി ടിക്കറ്റുകള്‍ സുനില്‍കുമാര്‍ മോഷ്ടിച്ചത്. ബസ് സ്റ്റാന്റില്‍ ലോട്ടറിവില്‍ക്കുന്നതിനിടെ ഇയാളുടെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളില്‍ നിന്നും ഒരു കെട്ട് സുനില്‍ കുമാര്‍ എടുക്കുകയായിരുന്നു.

തുടര്‍ന്ന് സമീപത്ത് നിന്ന് ലോട്ടറി ടിക്കറ്റുകള്‍ പരിശോധിച്ച ശേഷം സുനില്‍ കുമാര്‍ ടിക്കറ്റുമായി മുങ്ങുകയായിരുന്നു. എന്നാല്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.

തന്റെ പക്കല്‍ നിന്നും ടിക്കറ്റ് മോഷണം പോയവിവരം അല്‍പ സമയത്തിന് ശേഷമാണ് ലോട്ടറി വില്‍പ്പനക്കാരന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു.

DoolNews Video