എന്തൊരു സൗന്ദര്യമാണ് ഫുട്‌ബോളിന്. കേവലമൊരു കളിയെന്നതിലുപരി ആവേശം പരകോടിയിലെത്തിക്കുന്ന സുന്ദരമായൊരു കാവ്യഭാവനകൂടിയാണ് ഫുട്‌ബോള്‍. കാഴ്ചയില്ലെങ്കില്‍ ഇരമ്പിമറിയുന്ന ആരാധകരിലൂടെ ഫുട്‌ബോള്‍ സംസാരിക്കും. കാതുകളില്ലെങ്കില്‍ കളത്തിലെ ഭാവനാത്മകമായ മുന്നേറ്റത്തിലൂടെ ഫുട്‌ബോള്‍ കഥ പറയും.
അത്തരമൊരു അപൂര്‍വ നിമിഷങ്ങള്‍ക്കാണ് നാപ്പോളി-ലിവര്‍പൂള്‍ മത്സരത്തിന് ആന്‍ഫീല്‍ഡ് വേദിയായത്. ജയിച്ചാല്‍ മാത്രം നോക്കൗട്ട് റൗണ്ട് ഉറപ്പിക്കാം. ആന്‍ഫീല്‍ഡില്‍ സലായും കൂട്ടരും പന്തുതട്ടാനിറങ്ങിയപ്പോള്‍ ഈ തിങ്ങിക്കൂടിയ ആരാധകരെ സംതൃപ്തിപ്പെടുത്തേണ്ടതുണ്ട്.
മത്സരത്തില്‍ നിര്‍ണായക ഗോള്‍ സലാഹ് നേടിയപ്പോള്‍ സ്‌റ്റേഡിയം ഇളകി മറിഞ്ഞു. കാതുകളില്‍ ആന്‍ഫീല്‍ഡിന്റെ ഇരമ്പല്‍ മാത്രം. ഇതിനിടയിലാണ് യു.സി.എല്‍ ക്യാമറ അപൂര്‍വമായ ഒരു നിമിഷം ഒപ്പിയെടുത്തത്.
മത്സരം കാണാനെത്തിയ അന്ധനായ ആരാധകന് സഹോദരന്‍ കളിയെ കുറിച്ച് വിശദീകരിക്കുന്നതാണ് രംഗം. അന്ധനാണെങ്കിലും മത്സരത്തിന്റെ ആവേശം മുഴുവന്‍ ആ മുഖത്തുണ്ട്. മറ്റു ആരാധകരെപ്പോലെ അദ്ദേഹവും ആവേശത്തലാണ്. മത്സരത്തിന്റെ എല്ലാ ആവേശവും ആ മുഖത്തിലുമുണ്ട്.
മത്സരം നിമിഷങ്ങള്‍ക്കകം സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായി. അന്ധനായിട്ടും അദ്ദേഹം ആ ഗോളില്‍ ആനന്ദിക്കുന്നു. അതാണ് ഫുട്‌ബോള്‍ അതാണ് സൗന്ദര്യം ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചു.
ഞാനൊരു എവര്‍ട്ടണ്‍ ആരാധകനാണ്. പക്ഷെ ഈ ദൃശ്യങ്ങള്‍ എന്റെ ഈറനണിയിച്ചുവെന്ന് മറ്റൊരു ആരാധകന്‍. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടതില്‍ സുന്ദരമായ നിമിഷമാണിതെന്ന് മറ്റൊരാള്‍ എഴുതി.
എല്ലാവര്ക്കും നന്ദി അറിയിക്കാനും വൈറല് ആരാധകന് മറന്നില്ല