യു.എ.ഇ: കാഴ്ചശേഷിയില്ലാത്തവരുടെ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ജേതാക്കള്‍. ഫൈനലില്‍ പാകിസ്ഥാനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ 308 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പടുത്തുയര്‍ത്തിയിരുന്നത്.
തിരിച്ച് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടിയ ദീപക് മാലിക്ക്, അര്‍ജുന്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് നിര്‍ണായകമായത്.
71 പന്തുകള്‍ നേരിട്ട ദീപക് 77 റണ്‍സ് സ്വന്തമാക്കി. ദീപകാണ് മാന്‍ ഓഫ് ദ മാച്ച്.
പാകിസ്ഥാന് വേണ്ടി ബദര്‍ മുനീര്‍ 57 റണ്‍സടിച്ചപ്പോള്‍ റിയാസത് ഖാന്‍ 48ഉം നിസാര്‍ അലി 47ഉം റണ്‍സ് നേടി. സെമിയില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ഇതുവരെ നടന്ന ഏഴ് ലോകകപ്പുകളില്‍ അഞ്ചു തവണയും കിരീടം ഇന്ത്യക്കായിരുന്നു. ടിട്വന്റി ലോകകപ്പിലും നിലവിലെ ചാമ്പ്യന്‍മാര്‍ ഇന്ത്യയാണ്.