| Thursday, 4th April 2024, 1:35 pm

ആടുജീവിതത്തിന്റെ ഐഡിയ പൃഥ്വിയോട് ആദ്യമായി പറഞ്ഞപ്പോൾ തന്നെ ആ ചുംബന രംഗത്തെ ഞാൻ വിവരിച്ചിരുന്നു: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

എന്നും മികച്ച സിനിമകൾ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ബ്ലെസി. കാഴ്ച എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച ബ്ലെസി തന്മാത്ര, പളുങ്ക്, ഭ്രമരം തുടങ്ങി മികച്ച സിനിമകൾ മലയാളത്തിന് നൽകിയിട്ടുണ്ട്.

ബ്ലെസിയുടെ സിനിമകളിലെല്ലാം പ്രണയത്തിന് വലിയ പ്രാധാന്യം കൊടുക്കാറുണ്ട്. തന്മാത്രയിലും ഭ്രമരത്തിലുമെല്ലാം അത് കണ്ടതാണ്. ആടുജീവിതത്തിലും സൈനുവിന്റെയും നജീബിന്റെയും പ്രണയ രംഗങ്ങൾ ഒരു പാട്ടിലൂടെ വളരെ മനോഹരമായാണ് ബ്ലെസി കാണിച്ചിട്ടുള്ളത്.

ലോഹിതാദാസിന്റെ സിനിമകളിലെ പോലെ തന്റെ കഥാപാത്രങ്ങൾക്കും ബാക്ക് സ്റ്റോറികൾ വേണമെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും അങ്ങനെയാണ് സൈനുവിന്റെയും നജീബിന്റെയും ലിപ് ലോക്കെല്ലാം അങ്ങനെ ചിത്രീകരിച്ചതെന്നും ബ്ലെസി പറയുന്നു. വനിത മാഗസിനോട്‌ സംസാരിക്കുകയായി അദ്ദേഹം.

‘ലോഹിതദാസ് തൻ്റെ കഥാപാത്രങ്ങൾക്കെല്ലാം വിശദമായ ബാക്‌സ്‌റ്റോറി തയാറാക്കുമായിരുന്നു. എത്ര അപ്രധാനമായ വേഷമാണെങ്കിലും അതുണ്ടാകും. എന്റെ ഓരോ കഥാപാത്രവും എങ്ങനെയായിരിക്കണമെന്നു കൃത്യമായ ധാരണയുണ്ട്.

സൈനുവിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ. സൈനുവും നജീബും തമ്മിലുള്ള പുഴയിലെ ലിപ് ലോക് സീൻ ഞാൻ എഴുതിയത് ‘ചുംബനഭാരത്താൽ താഴ്ന്നു പോയി’ എന്നാണ്. അതുപോലെ, ആടുജീവിതത്തിൻ്റെ ഐഡിയ പൃഥ്വിരാജിനോട് ആദ്യം പറയുന്ന കാലത്തേ വിവരിച്ചു കൊടുത്ത സീനാണു നജീബിൻ്റെ മീശ സൈനു കടിച്ചെടുക്കുന്നത്. പിന്നീടത് പാട്ട് സീനിൽ ഉൾപ്പെടുത്തി.

Content Highlight: Blessy Talk About The Lip Lock Scene Aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more